ഇത്തവണ ഡയമണ്ട് ഡക്ക്! സംപൂജ്യനാകുന്നത് മൂന്നാം തവണ; രാഹുലിനെ ഔട്ടാക്കിയ ശ്രേയസിന്റെ ഫീല്‍ഡിംഗ്- വീഡിയോ
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മൂന്നാം തവണയാണ് രാഹുല്‍ സംപൂജ്യനായി മടങ്ങുന്നത്. ഗുജറാത്ത് ടൈന്‍സിനെതിരെയായിരുന്നു ആദ്യത്തേത്. അന്ന് ഷമിയുടെ ആദ്യ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
പൂനെ: ഒരു പന്ത് പോലും നേരിടാനാവാതെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (LSG) ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) മടങ്ങിയത്. ആദ്യ ഓവറില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യുടെ (Shreyas Iyer) നേരിട്ടുള്ള ത്രോയില്‍ രാഹുല്‍ പുറത്താവുകയായിരുന്നു. ടിം സൗത്തിയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സിംഗിളിന് ശ്രമിക്കുമ്പോഴാണ് താരം രാഹുല്‍ റണ്ണൗട്ടാകുന്നത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ പന്ത് കവറിലേക്ക് തട്ടിയിട്ടു. ഡി കോക്ക് ഓടാന്‍ തുടങ്ങിയെങ്കിലും പിന്നീട് മടി കാണിച്ചു. അപ്പോഴേക്കും രാഹുല്‍ പിച്ചിന് പാതിയോളം അടുത്തെത്തിയിരുന്നു. കവറില്‍ പന്ത് പിടിച്ചടുത്ത ശ്രേയസ് ബൗളിംഗ് എന്‍ഡിലേക്കെറിഞ്ഞു. രാഹുല്‍ ക്രീസിന് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തായിരുന്നു.
കെ എല്‍ രാഹുല്‍ റണ്ണൗട്ടാകുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മൂന്നാം തവണയാണ് രാഹുല്‍ സംപൂജ്യനായി മടങ്ങുന്നത്. ഗുജറാത്ത് ടൈന്‍സിനെതിരെയായിരുന്നു ആദ്യത്തേത്. അന്ന് ഷമിയുടെ ആദ്യ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരേയും ആദ്യ പന്തില്‍ പുറത്തായി. ഇപ്പോള്‍ പൂനെയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡയമണ്ട് ഡക്ക്. രാഹുല്‍ ഗോള്‍ഡന്‍ ഡക്കായ രണ്ട് മത്സരങ്ങളിലും ടീം തോറ്റിരുന്നുവെന്നുള്ളതാണ് ലഖ്‌നൗവിലെ പേടിപ്പെടുത്തുന്ന ഘടകം.
പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ നാലിന് 142 എന്ന നിലയിലാണ്. ആയുഷ് ബദോനി (13), മാര്‍കസ് സ്‌റ്റോയിനിസ് (10) എന്നിവരാണ് ക്രീസില്‍. രാഹുലിന് പുറമെ ക്വിന്റണ്‍ ഡി കോക്ക് (29 പന്തില്‍ 50), ദീപക് ഹൂഡ (41), ക്രുനാല്‍ പാണ്ഡ്യ (25) എന്നവരുടെ വിക്കറ്റുകല്‍ ലഖ്‌നൗവിന് നഷ്ടമായി. ആന്ദ്രേ റസ്സലിന് രണ്ട് വിക്കറ്റുണ്ട്. സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റ് നേടി.
നേരത്തെ, കൊല്‍ക്കത്ത ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ഉമേഷ് യാദവ് പുറത്തായി. ഹര്‍ഷിത് റാണ ടീമിലെത്തി. ലഖ്‌നൗ ഒരു മാറ്റം വരുത്തി. കൃഷ്ണപ്പ ഗൗതമിന് പകരം ആവേഷ് ഖാന്‍ ടീമിലെത്തി.
ജയിച്ചാല്‍ ലഖ്‌നൗവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമുണ്ട്. നിലവില്‍ 10 മത്സരങ്ങളില്‍ 14 പോയിന്റുള്ള ലഖ്‌നൗ രണ്ടാമതാണ്. കൊല്‍ക്കത്ത എട്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഇന്ന് ജയിക്കാനായില്ലെങ്കില്‍ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യധകള്‍ക്ക് മങ്ങലേല്‍ക്കും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആവേഷ് ഖാന്‍, മുഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ബാബ ഇന്ദ്രജിത്ത്, ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകൂല്‍ റോയ്, ആന്ദ്രേ റസ്സല്‍, ഉമേഷ് യാദവ്, ടിം സൗത്തി, ശിവം മാവി.