ബുമ്രയുമായുള്ള ഇന്‍റര്‍വ്യുനിടെ കഴിക്കാന്‍ എന്താണെന്ന് ഭാര്യ സഞ്ജനയുടെ ചോദ്യം! രസകരമായ മറുപടിയുടമായി ഫാന്‍സ്
ഇന്റര്‍വ്യൂ കഴിഞ്ഞ് പിരിയന്‍ സമയത്താണ് രസകരമായ സംഭവമുണ്ടായത്. സഞ്ജന കാണാമെന്ന് പറഞ്ഞ് പിരിയുന്നുണ്ട്. അപ്പോള്‍ ബുമ്ര മറുപടി പറയുന്നത്, അര മണിക്കൂര്‍ കഴിഞ്ഞ് കാണാമെന്നാണ്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നതില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര പ്രധാന പങ്കുവഹിച്ചു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് പേരെയാണ് ബുമ്ര മടക്കിയത്. ക്രീസില്‍ നിലയുറപ്പിച്ചിരുന്ന മുഹമ്മദ് റിസ്വാനെ (44 പന്തില്‍ 33) മടക്കി പ്രധാന ബ്രേക്ക് ത്രൂ നല്‍കിയതും ബുമ്ര തന്നെ. കൂടാതെ അപകടകാരികളായ ബാബര്‍ അസം (13), ഇഫ്തിഖര്‍ അഹമ്മദ് (5) എന്നിവരേയും തിരിച്ചയക്കാന്‍ ബുമ്രയ്ക്കായി. മത്സരത്തിലെ താരവും ബുമ്രയായിരുന്നു.
മത്സരശേഷം ഐസിസിക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്തത് ഭാര്യ സഞ്ജന ഗണേഷന്‍ ആയിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം രസകരമായിരുന്നു. സഞ്ജനയുടെ ചോദ്യങ്ങള്‍ക്ക് ബുമ്ര മറുപടി പറയുന്നതിങ്ങനനെ... ''ഞങ്ങള്‍ ബാക്ക് ഫൂട്ടിലാണെന്ന് തോന്നിയിരുന്നു. എന്നാല്‍ മഴയ്ക്ക് ശേഷം വെയില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായിരുന്നു. പിന്നീട് എല്ലാം നന്നായി തന്നെ സംഭവിച്ചു. മത്സരത്തില്‍ തിരിച്ചുവരാനെത്തിയതില്‍ ഏറെ സന്തോഷം.'' മത്സരത്തെ കുറിച്ച് ഇരുവരും സംസാരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇവയൊക്കെയാണ്.
എന്നാല്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് പിരിയന്‍ സമയത്താണ് രസകരമായ സംഭവമുണ്ടായത്. സഞ്ജന കാണാമെന്ന് പറഞ്ഞ് പിരിയുന്നുണ്ട്. അപ്പോള്‍ ബുമ്ര മറുപടി പറയുന്നത്, അര മണിക്കൂര്‍ കഴിഞ്ഞ് കാണാമെന്നാണ്. ചിരിയോടെ സഞ്ജന ചോദിക്കുന്നുണ്ട്, രാത്രി കഴിക്കാന്‍ എന്താണമെന്ന്. ഇതിനുള്ള മറുപടി പറയുന്നത് ആരാധകരാണ്. പാകം ചെയ്തുവച്ച പാകിസ്ഥാനുണ്ടെന്നാണ് ഒരു ആരാധകന്റെ മറുപടി. രസകരമായ വീഡിയോ കാണാം...
തോല്‍വിയോടെ പാകിസ്ഥാന്റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇനി കാനഡ, അയല്‍ലന്‍ഡ് എന്നിവര്‍ക്കെതിരായ പാകിസ്ഥാന്റെ മത്സരങ്ങള്‍. ഇതില്‍ ജയിച്ചാല്‍ പോലും യുഎസ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും പരാജയപ്പെടേണ്ടി വരും. ഇന്ത്യക്കും അയര്‍ലന്‍ഡിനുമെതിരേയാണ് യുഎസ് ഇനി കളിക്കേണ്ടത്.