ഇപ്പൊ എങ്ങനെണ്ട്, റിവ്യൂ എടുക്കാന്‍ പറഞ്ഞതല്ലേ? രോഹിത്തിന് പരിഹസിച്ച് റിഷഭ് പന്ത് - വീഡിയോ
വിജയത്തിനിടയിലും മത്സരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചെന്നൈ: ബംഗ്ലാദേശിനെതിരെ ചെന്നൈ ടെസ്റ്റില്‍ 280 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 376ന് പുറത്തായിരുന്നു. ആര്‍ അശ്വിന്‍ (113), രവീന്ദ്ര ജഡേജ (86) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് മിച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 149ന് പുറത്തായി. വൈകാതെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ നാലിന് 27 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 515 റണ്‍സിന്‍െ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ബംഗ്ലാദേശ് 234ന് പുറത്തായി.
വിജയത്തിനിടയിലും മത്സരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്കറ്റ് റിഷഭ് പന്ത്, ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്രോളുന്നതാണത്. മത്സരത്തിനിടെ റിവ്യൂ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ പന്തില്‍ ഹസന്‍ മഹ്മൂദിനെതിരെ ആയിരുന്നു റിവ്യൂ. പന്താണ് റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ രോഹിത് അതിന് മുതിര്‍ന്നില്ല. പിന്നീടുള്ള റീപ്ലേകളില്‍ പന്ത് ഗ്ലൗസില്‍ തൊട്ടതായി തെളിയുകയും ചെയ്തു.
ശേഷം പന്തും രോഹിത്തും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. റിപ്ലെ കണ്ട പന്ത് രോഹിത്തിനെ കളിയാക്കി പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. 'റീപ്ലേ നോക്കൂ, അത് ഔട്ട് തന്നെയായിരുന്നു.' പന്ത് പറഞ്ഞു. കാര്യം മനസിലായ രോഹിത് നിരാശനാവുന്നുണ്ട്. വീഡിയോ കാണാം...
ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തുടക്കമിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഒന്നു കൂടി ഉറപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിനെതിരായ ജയത്തോടെ 10ല്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ 71.67 വിജയശതമാനവും 86 പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പാക്കിയത്.