ദേശീയ ഗാനത്തിനിടെ ഇഷാന്‍ കിഷനെ വട്ടം ചുറ്റിച്ച് പ്രാണി; രക്ഷപ്പെടാന്‍ താരത്തിന്റെ പരാക്രമം- വീഡിയോ വൈറല്‍

കിഷന് ബാറ്റിംഗിനെത്താനുള്ള അവസരം ലഭിച്ചില്ലെങ്കിലും താരത്തിന്റെ ഒരു വീഡിയോ വൈറലായി. മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെ ഇഷാന്‍ കിഷന് ചുറ്റും ഒരു പ്രാണി വട്ടമിട്ട് പറക്കുന്നതാണ് വീഡിയോ.

watch video ishan kishan trying to escape from insects attack

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ നിരയില്‍ ആരൊക്കെ കളിപ്പിക്കണമെന്നുള്ള കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് ആശയകുഴപ്പമുണ്ടായിരുന്നു. പ്ലയിംഗ് ഇലവന്‍ വന്നപ്പോള്‍ വമ്പന്‍ താരങ്ങളെ അണിനിരക്കുകയും ചെയ്തു. ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ടീമിലെത്തുകയും ചെയ്തു. രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്കവാദ് എന്നിവരാണ് പുറത്തായ പ്രമുഖര്‍.

കിഷന് ബാറ്റിംഗിനെത്താനുള്ള അവസരം ലഭിച്ചില്ലെങ്കിലും താരത്തിന്റെ ഒരു വീഡിയോ വൈറലായി. മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെ ഇഷാന്‍ കിഷന് ചുറ്റും ഒരു പ്രാണി വട്ടമിട്ട് പറക്കുന്നതാണ് വീഡിയോ. പ്രാണിയില്‍ നിന്ന് രക്ഷപ്പെടാന്‍ താരം പാടുപെടുന്നതും വീഡിയോയില്‍ കാണാം. പരിഭ്രമത്തോടെ താരം മറ്റു താരങ്ങളെ നോക്കുന്നുമുണ്ട്. രസകരമായ വീഡിയോ കാണാം...

മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 40.3 ഓവറില്‍ 189 എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സ് (33), റിച്ചാര്‍ഡ് ഗവാര (34), റെഗിസ് ചകാബ (35) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ലക്ഷ്യം മറികടന്നു. ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ പുറത്താവാതെ നിന്നു. 113 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിംഗ്‌സ്. ഗില്‍ 10 ഫോറും ഒരു സിക്‌സും നേടി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. രണ്ടാ ഏകദിനം ശനിയാഴ്ച്ച നടക്കും. തിങ്കളാഴ്ച്ചയാണ് മൂന്നാം മത്സരം.

ബിസിസിഐയുടെ 'മണി പവര്‍' അംഗീകരിച്ച് ഒടുവില്‍ ഐസിസി; ഐപിഎല്ലിനായി കൂടുതല്‍ ദിവസങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios