തകര്‍ച്ചയ്ക്ക് കാരണം ആ റണ്ണൗട്ട്, ആരാണ് കാരണക്കാര്‍? കോലിയോ അതോ ജയ്‌സ്വാളോ? കോലി പന്തും നോക്കി നിന്നു

രണ്ടിന് 51 എന്ന നിലയിലായ ഇന്ത്യയെ രക്ഷിച്ചത് കോലി - ജയ്‌സ്വാള്‍ കൂട്ടുകെട്ടായിരുന്നു.

watch video horrible end to yashsvi jaiswal who is going to century in melbourne test

മെല്‍ബണ്‍: നന്നായി കളിക്കുന്നതിനിടെയാണ് മെല്‍ബണ്‍ ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടാവുന്നത്. കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് 82 റണ്‍സെടുത്ത ജയ്‌സ്വാള്‍ മടങ്ങുന്നത്. ഇരുവരും 102 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ ഇന്ത്യ തകര്‍ച്ച നേരിട്ടു. ഒരു ഘട്ടത്തില്‍ രണ്ടിന് 153 എന്ന നിലയിലായിരുന്ന ഇന്ത്യ പൊടുന്നനെ അഞ്ചിന് 159 എന്ന നിലയിലേക്ക് വീണു. ആറ് റണ്‍സിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ജയ്‌സ്വാൡന് പുറമെ വിരാട് കോലി (36), ആകാശ് ദീപ് (0) എന്നവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു.

രണ്ടിന് 51 എന്ന നിലയിലായ ഇന്ത്യയെ രക്ഷിച്ചത് കോലി - ജയ്‌സ്വാള്‍ കൂട്ടുകെട്ടായിരുന്നു. ഓസീസ് ബൗളര്‍ക്കെതിരെ ആധിപത്യം നേടിയ ജയ്‌സ്വാള്‍ റണ്ണൗട്ടായത് തിരിച്ചടിയാവുകയായിരുന്നു. കോലിയുമായുള്ള ആശയക്കുഴപ്പമാണ് റണ്ണൗട്ടില്‍ അവസാനിച്ചത്. ജയ്‌സ്വാള്‍ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് റണ്ണിന് ശ്രമിച്ചു. എന്നാല്‍ കോലിയാവട്ടെ അവിടെ ഒരു റണ്ണില്ലെന്ന മട്ടില്‍ നിന്നു. പന്തെടുത്ത കമ്മിന്‍സ് ബാറ്റിംഗ് എന്‍ഡിലേക്ക് എറിഞ്ഞു. സ്റ്റംപില്‍ കൊണ്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പന്ത് കയ്യിലൊതുക്കി ബെയ്ല്‍സ് ഇളക്കി. വീഡിയോ കാണാം...

ജയ്‌സ്വാളിന്റെ റണ്ണൗട്ടില്‍ കോലിയെ കുറ്റപ്പെടുത്തുന്നവര്‍ ഏറെയാണ്. ജയ്‌സ്വാളാണ് സിംഗിളിനായി വിളിച്ചതെന്നും കോലിക്ക് ഓടാമായിരുന്നുവെന്നും ഒരു വിഭാഗം. അതല്ല, അവിടെ ഒരു റണ്‍ ഇല്ലായിരുന്നുവെന്നും ഓടിയിയിരുന്നെങ്കില്‍ കോലി റണ്ണൗട്ടാവുമായിരുന്നുവെന്നും മറ്റൊരു വിഭാഗം. കോലി പന്തും നോക്കി നില്‍ക്കുകയായിരുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കല്‍ കമന്ററിക്കിടെ പറഞ്ഞു. എന്തായാലും ജയ്‌സ്വാളിന്റെ റണ്ണൗട്ടോടെ കാര്യങ്ങള്‍ ഓസീസിന് അനുകൂലമായി.

'വന്നതും പോയതുമറിഞ്ഞില്ല, ഒരു മിന്നായം പോലെ കണ്ടു'! രോഹിത് ഇനിയും ടീമിനൊപ്പം തുടരരുതെന്ന് സോഷ്യല്‍ മീഡിയ

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് വീണ്ടും ബാക്ക്ഫൂട്ടിലായി. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ അവസാന സെഷനിലാണ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടമാകുന്നത്. സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ അഞ്ചിന് 164 എന്ന നിലയിലാണ്. റിഷഭ് പന്ത് (6), രവീന്ദ്ര ജഡേജ (4) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios