ഒരു ഹര്‍മന്‍പ്രീത് സംഭവം, ചാടി ഉയര്‍ന്ന് പന്ത് ഒറ്റക്കൈയിലൊതുക്കി‍! വിന്‍ഡീസ് താരത്തെ മടക്കിയ വിസ്മയ ക്യാച്ച്

102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടീമിനെ വലിയ സ്‌കോറിലേക്ക് നയിച്ചത്.

watch video harmanpreet kaur took stunner against windies women in first odi

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു ഇന്ത്യന്‍ ടീം. വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടീമിനെ വലിയ സ്‌കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ (44), പ്രതിക റാവല്‍ (40), ഹര്‍മന്‍പ്രീത് കൗര്‍ (34), ജമീമ റോഡ്രിഗസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സെയ്ദാ ജെയിംസ് വിന്‍ഡീസിന് വേണ്ടി അഞ്ച് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് തകര്‍ച്ച നേരിട്ടിരുന്നു. തകര്‍ച്ചയ്ക്ക് കാരണമായത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാച്ച് കൂടിയാണ്. ആലിയ അലെയ്‌നയെ (13) പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രേണുക താക്കൂറിന്റെ പന്തില്‍ മിഡ് ഓണിലാണ് ഹര്‍മന്‍പ്രീത് ചാടി ഉയര്‍ന്ന് പന്ത് കയ്യിലൊതുക്കിയത്. അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ കാണാം...

നേരത്തെ, മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി - പ്രതിക സഖ്യം 110 റണ്‍സ് ചേര്‍ത്തു. ഒന്നാം അരങ്ങേറ്റമത്സരം കളിക്കുന്ന പ്രതിക താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. പ്രതിരോധത്തിലൂന്നിയാണ് താരം കളിച്ചത്. 69 പന്തുള്‍ നേരിട്ട താരം 40 റണ്‍സാണ് നേടിയത്. നാല് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. പിന്നീട് ഹര്‍ലീനൊപ്പം 50 റണ്‍സ് കൂടി ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ത്ത് സ്മൃതി മടങ്ങി. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സെയ്ദ ജെയിംസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഹര്‍ലീന്‍, അര്‍ധ സെഞ്ചുറിക്ക് ആറ് റണ്‍ അകലെ വീണു. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 

42-ാം ഓവറില്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. റിച്ചാ ഘോഷിന് (26) അധികനേരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പിന്നീടെത്തിയ സൈമ ഠാക്കൂര്‍ (4), തിദാസ് സദു (4), രേണുക സിംഗ് (0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ദീപ്തി ശര്‍മ (14), പ്രിയ മിശ്ര (1) പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios