ധോണി സ്‌റ്റൈലിനെ വെല്ലുന്ന റണ്ണൗട്ടുമായി ലിറ്റണ്‍ ദാസ്! അതിനേക്കാള്‍ മികച്ചതെന്ന് പറഞ്ഞാലും തെറ്റില്ല - വീഡിയോ
മത്സരത്തിനിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു സംഭവമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരം ദസുന്‍ ഷനകയെ റണ്ണൗട്ടാക്കുന്ന വീഡിയോ ആയിരുന്നത്.
ധാക്ക: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യും ജയിച്ചതോടെ ശ്രീലങ്ക പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരം 28 റണ്‍സിന് ജയിച്ചതോടെയാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 19.4 ഓവറില്‍ 146ന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് പേരെ പുറത്താക്കിയ നുവാന്‍ തുഷാരയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
എന്നാല്‍ മത്സരത്തിനിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു സംഭവമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരം ദസുന്‍ ഷനകയെ റണ്ണൗട്ടാക്കുന്ന വീഡിയോ ആയിരുന്നത്. ഏറെ ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് ഷനകയെ റണ്ണൗട്ടാക്കുന്നത്. അതും ധോണി സ്‌റ്റൈലില്‍. ധോണി ചെയ്തതിനേക്കാള്‍ ഒരുപടി മുന്നിലെന്ന് പറഞ്ഞാല്‍ പോലും തെറ്റില്ല. വീഡിയോ കാണാം...
നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്ത നുവാന്‍ തുഷാരയുടെ ബൗളിംഗ് മികവിലാണ് ലങ്ക ജയിച്ചു കയറിയത്. മലിംഗയുടെ സൈഡ് ആം ബൗളിംഗ് ആക്ഷനില്‍ പന്തെറിയുന്ന തുഷാര നാലാം ഓവറിലാണ് ഹാട്രിക്ക് നേടിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാന്റോയെ ബൗള്‍ഡാക്കിയ തുഷാര അടുത്ത പന്തില്‍ തൗഹിദ് ഹൃദോയിയെയും ബൗള്‍ഡാക്കി. നാലാം പന്തില്‍ മഹമ്മദുള്ളയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് തുഷാര ഹാട്രിക്ക് മെയ്ഡന്‍ തികച്ചത്.
തന്റെ തൊട്ടടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ കൂടി പുറത്താക്കിയ തുഷാര ബംഗ്ലാദേശിനെ 25-5ലേക്ക് തള്ളിയിട്ടു. ഈ സമയം രണ്ടോറില്‍ ഒരു മെയ്ഡിന്‍ അടക്കം രണ്ട് റണ്‍സിന് നാലു വിക്കറ്റെന്നതായിരുന്നു തുഷാരയുടെ ബൗളിംഗ് ഫിഗര്‍. ബംഗ്ലാദേശ് വാലറ്റം തകര്‍ത്തടിച്ച് ഭീഷണി ഉയര്‍ത്തിയപ്പോള്‍ ഷൊറീഫുള്‍ ഇസ്ലാമിനെ കൂടി പുറത്താക്കി തുഷാര അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ഈ ഐപിഎല്ലില്‍ 4.2 കോടി മുടക്കി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച താരം കൂടിയാണ് തുഷാര.