ഇന്ത്യന്‍ ഫീല്‍ഡര്‍മാരേക്കാള്‍ മികച്ചവന്‍ ബോള്‍ബോയ് തന്നെ! ട്രോളേറ്റുവാങ്ങി ഇന്ത്യന്‍ താരങ്ങള്‍- വീഡിയോ

അടുത്ത പന്ത് ബൗണ്ടറിയിലേക്ക്. കിഷന് അനായാസം തടഞ്ഞിടാവുന്ന പന്താണ് ബൗണ്ടറിയിലേക്ക് പാഞ്ഞത്. തൊട്ടടുത്ത പന്തില്‍ മില്ലര്‍ സിക്‌സ് നേടി. പരസ്യ ബോര്‍ഡുകളും കടന്നുപോയ പന്ത് ബോള്‍ ബോയ് കയ്യിലൊതുക്കിയിരുന്നു.

watch video ball boy taking a catch and netizens trolls indian fielders

ലഖ്‌നൗ: ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്കും വലിയ പങ്കുണ്ടായിരുന്നു. ചുരുങ്ങിയത് അഞ്ച് ക്യാച്ചെങ്കിലും ഇന്ത്യന്‍  ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞു. ആവേഷ് ഖാന്‍ എറിഞ്ഞ 38-ാം ഓവറില്‍ മാത്രം രണ്ട് ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. ആദ്യത്തേത് മുഹമ്മദ് സിറാജും രണ്ടാമത്തേത് രവി ബിഷ്‌ണോയിയും. തൊട്ടുപിന്നാലെ ഇഷാന്‍ കിഷന്‍ ഒരു ബൗണ്ടറി വിട്ടുകൊടുക്കുകയും ചെയ്തു.

37-ാം ഓവറിന്റെ ആദ്യ പന്ത് ക്ലാസന്‍ ഉയത്തിയടിച്ചു. മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്ന് പന്ത് സിറാജ് ഓടിയെത്തി കയ്യിലൊതുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കയ്യില്‍ നിന്ന് തെന്നിമാറി. ആ പന്തില്‍ പിറന്നത് മൂന്ന് റണ്‍. അടുത്ത പന്തില്‍ മില്ലര്‍ പുള്‍ ഷോട്ടിന് ശ്രമിച്ചു. ഇത്തവണ ബിഷ്‌ണോയിയുടെ നേര്‍ക്കാണ് പന്ത് ഉയര്‍ന്നത്. താരം ഓടിയടുത്തെങ്കിലും പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു.

അടുത്ത പന്ത് ബൗണ്ടറിയിലേക്ക്. കിഷന് അനായാസം തടഞ്ഞിടാവുന്ന പന്താണ് ബൗണ്ടറിയിലേക്ക് പാഞ്ഞത്. തൊട്ടടുത്ത പന്തില്‍ മില്ലര്‍ സിക്‌സ് നേടി. പരസ്യ ബോര്‍ഡുകളും കടന്നുപോയ പന്ത് ബോള്‍ ബോയ് കയ്യിലൊതുക്കിയിരുന്നു. അനായാസമായിട്ടാണ് ബോള്‍ ബോയ് പിടിച്ചെടുത്തത്. വീഡിയോ കാണാം..

ഇതോടെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്കെതിരെ ട്രോളുകള്‍ നിറഞ്ഞു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരേക്കാള്‍ മെച്ചം ബോള്‍ ബോയ് ആണെന്നാണ് ട്വിറ്ററിലെ സംസാരം. ചില ട്വീറ്റുകള്‍ വായിക്കാം...

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 249 റണ്‍സാണ് നേടിയത്. മഴ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു. ഹെന്റിച്ച് ക്ലാസന്‍ (65 പന്തില്‍ 74*), ഡേവിഡ് മില്ലര്‍ (63 പന്തില്‍ 75*) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്വിന്റണ്‍ ഡി കോക്ക് 48 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ .... ഓവറില്‍ മൂന്നിന് ... എന്ന നിലയിലാണ്. ഇഷാന്‍ കിഷന്‍ (), ശ്രേയസ് () എന്നിവരാണ് ക്രീസില്‍. ശിഖര്‍ ധവാന്‍ (4), ശുഭ്മാന്‍ ഗില്‍ (3), റിതുരാജ് ഗെയ്കവാദ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Latest Videos
Follow Us:
Download App:
  • android
  • ios