അതിദാരുണം ബാബര്‍ അസമിന്റെ റണ്ണൗട്ട്! സഹതാരം ഇമാം ഉല്‍ ഹഖിനോട് കയര്‍ത്ത് പാക് നായകന്‍- വീഡിയോ

ഇമാം ഉള്‍ ഹഖ് (74), സൗദ് ഷക്കീല്‍ (13) എന്നിവരാണ് ക്രീസില്‍. അസമിന് പുറമെ അബ്ദുള്ള ഷെഫീഖ് (19), ഷാന്‍ മസൂദ് (20) എന്നിവരാണ് പുറത്തായത്. ഇതില്‍ ബാബറിന്റെ റണ്ണൗട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

watch video babar azam poor run out against new zealand in third test

കറാച്ചി: പുതുവര്‍ഷത്തില്‍ നിരാശപ്പെടുത്തുന്ന തുടക്കമാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് ലഭിച്ചത്. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ 24 റണ്‍സ് മാത്രമെടുത്ത അസം റണ്ണൗട്ടാവുകയായിരുന്നു. അസം പുറത്തായെങ്കിലും കറാച്ചിയില്‍ മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. കിവീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 449നെതിരെ പാകിസ്ഥാന്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 154 എന്ന നിലയിലാണ്. 

ഇമാം ഉള്‍ ഹഖ് (74), സൗദ് ഷക്കീല്‍ (13) എന്നിവരാണ് ക്രീസില്‍. അസമിന് പുറമെ അബ്ദുള്ള ഷെഫീഖ് (19), ഷാന്‍ മസൂദ് (20) എന്നിവരാണ് പുറത്തായത്. ഇതില്‍ ബാബറിന്റെ റണ്ണൗട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദാരുണമായിരുന്നു താരത്തിന്റെ പുറത്താവല്‍. മൈക്കല്‍ ബ്രേസ്‌വെലിന്റെ ഓവറിലാണ് താരം പുറത്താവുന്നത്. സ്‌ട്രൈക്ക് ചെയ്യുന്നത് ഇമാം. പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് ഇരുവരും റണ്ണിന് ശ്രമിച്ചു. രണ്ട് റണ്‍ പൂര്‍ത്തിയാക്കി. മൂന്നാം റണ്ണിന് ശ്രമിക്കുന്നതിനിടെ ബാബര്‍ പുറത്തായി.

മൂന്നാം റണ്‍ ഓടാന്‍ ബാബറിന് തുടക്കത്തില്‍ മടിച്ചിരുന്നു. എന്നാല്‍ ഇമാം ക്രീസില്‍ നിന്നിറങ്ങിയതോടെ ഓടി. ഇതിനിടെ അപകടം മനസിലാക്കിയ ഇമാം തിരികെ ക്രീസില്‍ തന്നെ നിന്നു. നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ ബെയ്ല്‍സ് ഇളക്കി ബ്രേസ്്‌വെല്‍ ബാബറിനെ പുറത്താക്കി. ഇരുവരും ബാറ്റിംഗ് ക്രീസിലായിരുന്നു അപ്പോള്‍. വീഡിയോ കാണാം...

നേരത്തെ, ഡെവോണ്‍ കോണ്‍വെയുടെ സെഞ്ചുറിയാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോം ലാഥം (71) മികച്ച പ്രകടനം പുറത്തെടുത്തു. ടോം ബ്ലണ്ടല്‍ (51), വാലറ്റത്ത് മാറ്റ് ഹെന്റി (68), അജാസ് പട്ടേല്‍ (35) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി. അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. അഗ സല്‍മാന് മൂന്ന് വിക്കറ്റുണ്ട്. 

ഒരുഘട്ടത്തില്‍ ഒമ്പതിന് 345ന് എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. 350 കടക്കില്ലെന്ന് തോന്നിച്ചു. തുടര്‍ന്നാണ് അവസാന വിക്കറ്റില്‍ വിലപ്പെട്ട കൂട്ടുകെട്ട് പിറന്നത്. ഹന്റി ആക്രമിച്ച് കളിച്ചപ്പോള്‍ അജാസ് പിന്തുണ നല്‍കി. ഇരുവരും 104 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അജാസിനെ പുറത്താക്കി അബ്രാറാണ് കൂട്ടുകെട്ട് പൊളിച്ചത്. 78 പന്തുകള്‍ നേരിട്ട അജാസ് നാല് ബൗണ്ടറികളുടെ സഹായത്തോടെയാണ് 35 റണ്‍സ് നേടിയത്. പുറത്താവാതെ നിന്ന ഹെന്റി 81 പന്തുകളില്‍ രണ്ട് സിക്‌സും എട്ട് ഫോറും നേടി.

Latest Videos
Follow Us:
Download App:
  • android
  • ios