ബൗളര്‍മാരെ പറത്തിയടിച്ച് പടിക്കല്‍; ഐപിഎല്ലില്‍ അഭിമാനമാവാന്‍ ദേവ്‌ദത്തും- വീഡിയോ
ദേവ്‌ദത്ത് പടിക്കല്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചു
ജയ്‌പൂര്‍: ഐപിഎല്‍ 2023 സീസണിന് മുമ്പ് ഏറ്റവും കഠിന പരിശീലനം നടത്തുന്ന ടീമുകളിലൊന്നാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് പരിശീലനത്തില്‍ കെങ്കേമമായ മറ്റൊരു ടീം. രാജസ്ഥാന്‍റെ പ്രധാനപ്പെട്ട താരങ്ങള്‍ പലരും സീസണിന് മുന്നോടിയായി ജയ്‌പൂരിലെ ക്യാംപിലെത്തിയിട്ടുണ്ട്. ഇവരില്‍ സഞ്ജുവിന് പുറമെ ഏറെ ശ്രദ്ധേയമായ താരങ്ങളിലൊരാള്‍ മറ്റൊരു മലയാളി ക്രിക്കറ്ററായ ദേവ്‌ദത്ത് പടിക്കലാണ്.
ദേവ്‌ദത്ത് പടിക്കല്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചു. ദേവ്‌ദത്ത് പടിക്കലിലെ DDP എന്ന ചുരുക്കെഴുത്തോടെ വിശേഷിപ്പിച്ചാണ് രാജസ്ഥാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ റീല്‍സ് പങ്കുവെച്ചിരിക്കുന്നത്. മലയാളിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ് ദേവ്‌ദത്ത് പടിക്കല്‍. ഇന്ത്യയെ അണ്ടര്‍ 19 തലത്തില്‍ പ്രതിനിധീകരിച്ച താരം കര്‍ണാടകയ്‌ക്കായി രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചു. രഞ്ജി അരങ്ങേറ്റത്തില്‍ മഹാരാഷ്‌ട്രക്കെതിരെ 2018 നവംബറില്‍ 77 റണ്‍സുമായി തിളങ്ങി. പിന്നാലെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.
ഐപിഎല്ലിലെ അരങ്ങേറ്റ സീസണായ 2020ല്‍ അഞ്ച് ഫിഫ്റ്റികള്‍ സഹിതം 473 റണ്‍സ് അടിച്ചുകൂട്ടി എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. തൊട്ടടുത്ത സീസണില്‍ ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഉള്‍പ്പടെ 411 റണ്‍സും സ്വന്തമാക്കി. ഇതിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരം 2022 സീസണില്‍ ഒരു ഫിഫ്റ്റിയോടെ 376 റണ്‍സാണ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഇതുവരെ 46 മത്സരങ്ങളില്‍ 1260 റണ്‍സ് പടിക്കലിനുണ്ട്. ടീം ഇന്ത്യക്കായി രണ്ട് രാജ്യാന്തര ടി20കളിലും പടിക്കല്‍ കളിച്ചിട്ടുണ്ട്.
കാണാം ദേവ്‌ദത്തിന്‍റെ പരിശീലനം
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ.
ഐപിഎല്ലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ സര്‍പ്രൈസ് നീക്കം; സ്റ്റാര്‍ പേസര്‍ ടീമിനൊപ്പം