ബാറ്റര്‍ക്ക് ഒന്നും ചെയ്യാനില്ല; മിഡില്‍ സ്റ്റംപ് പിഴുത് ഷമിയുടെ ക്ലാസിക് ബോള്‍- വീഡിയോ

കോണ്‍വേ പന്ത് കാണും മുമ്പ് തന്നെ മുഹമ്മദ് ഷമി മിഡില്‍ സ്റ്റംപും ഓഫ്‌ സ്റ്റംപുമായി പറന്നു

Watch Mohammed Shami classic ball to dismiss Devon Conway in GT vs CSK Match IPL 2023 JJE

അഹമ്മദാബാദ്: ഏതൊരു ബൗളറുടേയും സ്വപ്‌ന പന്താണിത്, അത്ര മികച്ച ലൈനും ലെങ്‌തും. ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയെ മടക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി എറിഞ്ഞ ഒന്നാന്തരം പന്ത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. സിഎസ്‌കെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ മികച്ച ലൈനിലും ലെങ്‌തിലും വന്ന ഷമിയുടെ പന്ത് പ്രതിരോധിക്കാന്‍ പോയിട്ട് കാണാന്‍ പോലും കോണ്‍വേയ്‌ക്കായില്ല. 

ദേവോണ്‍ കോണ്‍വേ പന്ത് കാണും മുമ്പ് തന്നെ മുഹമ്മദ് ഷമി മിഡില്‍ സ്റ്റംപും ഓഫ്‌ സ്റ്റംപുമായി പറന്നു. ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കോണ്‍വേ നേടിയത്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, ബെന്‍ സ്റ്റോക്‌സ്, അമ്പാട്ടി റായുഡു, മൊയീന്‍ അലി, ശിവം ദുബെ, എം എസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചഹാര്‍, രാജ്‌വര്‍ധന്‍ ഹങര്‍ഗേക്കര്‍. 

ഇംപാക്‌ട് പ്ലെയേര്‍സ്: തുഷാര്‍ ദേശ്‌പാണ്ഡെ, സുഭ്രന്‍ഷു സേനാപതി, ഷെയ്‌ഖ് റഷീദ്, അജിങ്ക്യ രഹാനെ, നിഷാ സിന്ധു.

ഗുജറാത്ത് ടൈറ്റന്‍സ് ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), കെയ്‌ന്‍ വില്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, അല്‍സാരി ജോസഫ്. 

ഇംപാക്‌ട് പ്ലെയേര്‍സ്: ബി സായ് സുന്ദരേശന്‍, ജയന്ത് യാദവ്, മൊഹിത് ശര്‍മ്മ, അഭിനവ് മനോഹര്‍, കെ എസ് ഭരത്.

ഐപിഎല്ലിന് ത്രില്ലര്‍ തുടക്കം; കോണ്‍വേയെ എറിഞ്ഞിട്ട് ഷമി, തിരിച്ചടിച്ച് സിഎസ്‌കെ, വീണ്ടും വിക്കറ്റ്
 

Latest Videos
Follow Us:
Download App:
  • android
  • ios