കോലിയുടെ ജേഴ്സിക്ക് 40 ലക്ഷം, രോഹിത്തിന്‍റെ ബാറ്റിന് 24 ലക്ഷം, കെ എല്‍ രാഹുല്‍ ലേലത്തിലൂടെ നേടിയത്

ലേലത്തില്‍ വിരാട് കോലിയുടെ ജേഴ്സിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് കോലി കൈയൊപ്പിട്ട ജേഴ്സിക്ക് ലേലത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു.

Virat Kohli's Jersey Gets INR 40 lakh as Rohit Sharma's bat get 24 lakh at KL Rahul's Charity Auction

ബെംഗലൂരു: ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സമാഹരിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ നടത്തിയ ലേലത്തിലൂടെ ലഭിച്ചത് 1.93 കോടി രൂപ. രാഹുലും ഭാര്യ അതിയ ഷെട്ടിയും ചേര്‍ന്ന് സന്നദ്ധസംഘടനയായ വിപ്ല ഫൗണ്ടേഷനുവേണ്ടിയാണ് ഇന്ത്ൻ താരങ്ങള്‍ ഒപ്പിട്ട ജേഴ്സി മുതല്‍ ബാറ്റ് വരെയുള്ള വസ്തുക്കള്‍ ലേലം ചെയ്തത്.

ലേലത്തില്‍ വിരാട് കോലിയുടെ ജേഴ്സിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് കോലി കൈയൊപ്പിട്ട ജേഴ്സിക്ക് ലേലത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. വിരാട് കോലിയുടെ ഗ്ലൗസിനായിരുന്നു രണ്ടാമത് ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. 28 ലക്ഷം രൂപയാണ് ലേലത്തില്‍ കോലിയുടെ ഗ്ലൗസിന് ലഭിച്ചത്.

26 പന്തില്‍ 65, പുരാന്‍ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വിന്‍ഡീസ്; ആദ്യ ടി20യില്‍ 7 വിക്കറ്റ് ജയം

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൈയൊപ്പിട്ട ബാറ്റിനാണ് ലേലത്തില്‍ മൂന്നാമത് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 24 ലക്ഷം രൂപയാണ് രോഹിത്തിന്‍റെ ബാറ്റിന് ലഭിച്ചത്. മുന്‍ നായകന്‍ എം എസ് ധോണിയുടെ ബാറ്റിന് 13 ലക്ഷവും മുന്‍ ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ബാറ്റിന് 11 ലക്ഷവും ലേലത്തില്‍ ലഭിച്ചു. കെ എല്‍ രാഹുലിന്‍റെ ജേഴ്സിക്ക് 11 ലക്ഷമാണ് ലേലത്തില്‍ ലഭിച്ചത്. ജസ്പ്രീത് ബുമ്രയുടെ കൈയൊപ്പോടുകൂടിയ ഇന്ത്യൻ ടീം ജേഴ്സിക്ക് എട്ട് ലക്ഷമാണ് ലേലത്തില്‍ ലഭിച്ചത്.

രോഹിത് ശര്‍മയുടെ ഗ്ലൗസിന് ഏഴര ലക്ഷം രൂപയും യുസ്‌വേന്ദ്ര ചാഹസലിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ജേഴ്സിക്ക് 50000 രൂപയും ലേലത്തില്‍ ലഭിച്ചു. റിഷഭ് പന്തിന്‍റെ ക്രിക്കറ്റ് ബാറ്റിന് ഏഴ് ലക്ഷം രൂപയും കീപ്പിംഗ് ഗ്ലൗസിന് 3,80000 രൂപയുമാണ് ലേലത്തിലൂടെ ലഭിച്ചത്. രവിചന്ദ്ര അശ്വിന്‍ ഒപ്പിട്ട ടീം ഇന്ത്യ ജേഴ്സിക്ക് 4,80000 രൂപയാണ് ലേലത്തില്‍ കിട്ടിയത്. ലേലത്തിലൂടെ ലഭിച്ച തുക വിപ്ല ഫൗണ്ടേഷന്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുമെന്ന് അതിയ ഷെട്ടി പറഞ്ഞു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലാണ് കെ എല്‍ രാഹുല്‍ ഇനി കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios