നാഴികക്കല്ല് പിന്നിട്ടു! എന്നിട്ടും ആരാധകര്‍ പറയുന്നു ഇത് ഞങ്ങളുടെ കോലിയല്ല; പ്രതികരണങ്ങള്‍ കാണാം
ഐപിഎല്ലില്‍ (IPL 2022) 6500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരമെന്ന നേട്ടമാണ് കോലിയെ തേടിയെത്തിയത്. മോശം ഫോമിലെങ്കിലും റണ്‍വേട്ടക്കാരില്‍ കോലി തന്നെയാണ് ഒന്നാമന്‍.
മുംബൈ: കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) താരം വിരാട് കോലി (Virat Kohli) പോയികൊണ്ടിരിക്കുന്നത്. നായകസ്ഥാനത്ത് നിന്നിറങ്ങിയിട്ടും അദ്ദേഹത്തിന് നന്നായി കളിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെ 14 പന്തില്‍ 20 റണ്‍സെടുത്ത കോലി പുറത്തായി. ഒരു സിക്‌സും രണ്ട് ഫോറും നേടി നന്നായി തുടങ്ങിയെങ്കിലും തുടക്കം മുതലാക്കാനായില്ല. എങ്കിലും ഒരു നാഴികക്കല്ല് കോലി പിന്നിട്ടു.
ഐപിഎല്ലില്‍ (IPL 2022) 6500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരമെന്ന നേട്ടമാണ് കോലിയെ തേടിയെത്തിയത്. മോശം ഫോമിലെങ്കിലും റണ്‍വേട്ടക്കാരില്‍ കോലി തന്നെയാണ് ഒന്നാമന്‍. സീസണില്‍ 19.67-ാണ് കോലിയുടെ ശരാശരി. ഐപിഎല്‍ 2008 സീസണിന് ശേഷം കോലിയുടെ ഏറ്റവും മോശം ശരാശരിയാണിത്. 13 മത്സരത്തില്‍ നിന്ന് 216 റണ്‍സാണ് കോലി നേടിയത്. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് തവണ താരം ഗോള്‍ഡന്‍ ഡക്കായി.
താന്‍ നിസ്സഹായനാണെന്ന് പഞ്ചാബിനെതിരെ വിക്കറ്റ് നഷ്ടമായപ്പോള്‍ കോലിയുടെ മുഖത്തുണ്ടായിരുന്നു. കഗിസോ ദബാദയുടെ മോശം പന്തിലാണ് കോലി പുറത്താകുന്നത്. ലെഗ് സ്റ്റംപിന് പുറത്തുള്ള പന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗ്ലൗസിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. കോലി പുറത്തായതിന്റെ നിരാശ മറച്ചുവച്ചതുമില്ല. ആകാശത്തേക്ക് നോക്കി, ഇനിയും ഞാനെന്ത് ചെയ്യണമെന്ന ഭാവമായിരുന്നു കോലിക്ക്.
ക്രിക്കറ്റ് ലോകം കോലിയുടെ അവസ്ഥയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇത്തരത്തിലൊരു കോലിയെ ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ കാണാം...