എക്കാലത്തേയും മികച്ചവന്‍, കിംഗ്! റോജര്‍ ഫെഡറര്‍ക്ക് ആശംസകളുമായി വിരാട് കോലിയും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ വിരാട് കോലിയും ഇക്കൂട്ടിത്തിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഫെഡറര്‍ പ്രഖ്യാപന വീഡിയോ പോസ്റ്റ് ചെയ്ത് മൂന്ന് മിനിറ്റുകള്‍ക്കകം കോലി ആശംസയുമായെത്തി.

Virat Kohli on Roger Federer and his retirement from tennis

മുംബൈ: റോജര്‍ ഫെഡറര്‍ ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളുമായി കായിക ലോകം. 41കാരന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റായിട്ടാണ് പലരും ആശംസ അറിയിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ വിരാട് കോലിയും ഇക്കൂട്ടിത്തിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഫെഡറര്‍ പ്രഖ്യാപന വീഡിയോ പോസ്റ്റ് ചെയ്ത് മൂന്ന് മിനിറ്റുകള്‍ക്കകം കോലി ആശംസയുമായെത്തി.

'എക്കാലത്തേയും മികച്ചവന്‍, കിംഗ് റോജര്‍' എന്നാണ് കോലി കമന്റായി നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ ഫെഡററുടെ സഹതാരവും ഉറ്റ സുഹൃത്തുമായ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും തന്റെ സ്‌നേഹം അറിയിച്ചിട്ടുണ്ട്. ഹോളിവുഡ് താരം സാറ ഫോസ്റ്റര്‍. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്, കനേഡിയന്‍ ടെന്നിസ് താരം ഡെന്നിസ് ഷപോവലോവ്, ടോമി ഹാസ് തുടങ്ങിയവരും ഫെഡററുടെ പോസ്റ്റിന് താഴെ ഒത്തുചേര്‍ന്നു. 

യുഗാന്ത്യം! ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍

ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്നാണ് ഫെഡറര്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അടുത്ത ആഴ്ച്ച ലണ്ടനിലാണ് ലേവര്‍ കപ്പ് ആരംഭിക്കുന്നത്. സ്വിസ് ഇതിഹാസം കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരിക്കുത്. വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡറര്‍ പറഞ്ഞതിങ്ങനെ... ''എനിക്ക് 41 വയയാസി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.'' ഫെഡറര്‍ വ്യക്തമാക്കി.

വേഗം കൊണ്ട് വിറപ്പിക്കാന്‍ ബാബറും സംഘവും, ഫഖര്‍ സമാന്‍ പുറത്ത്; ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഫെഡറര്‍. ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടി. അഞ്ച് തവണ യുഎസ് ഓപ്പണ്‍ നേടിയപ്പോള്‍ ഒരു തവണ ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ടു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീടനേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം നേടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി നേടാനും ഫെഡറര്‍ക്കായി. 2008ല്‍ ബീജിംഗ് ഒളിംപിക്‌സ് ഡബിള്‍സില്‍ സ്വര്‍ണവും നേടി. എടിപി ടൂര്‍ ഫൈനല്‍സില്‍ ആറ് കിരീടവും ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി 237 ആഴ്ച്ച എടിപി റാങ്കിംഗില്‍ ഒന്നാം നിലനിര്‍ത്തി റെക്കോര്‍ഡിട്ടിരുന്നു ഫെഡറര്‍. ഇപ്പോഴും അത് മറികടക്കാന്‍ മറ്റുതാരങ്ങള്‍ക്കായിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios