ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20; കോലിക്കും രാഹുലിനും വിശ്രമം, ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണി
ഈ മാസം ആറിന് ഇന്ത്യന്‍ ടീം ടി20 ലോകകപ്പിനായി ഓസ്ട്രേലിയിലേക്ക് തിരിക്കും. ഒരുമാസം നീണ്ടു നില്‍ക്കുന്ന ലോകകപ്പിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും കളിച്ചശേഷമെ ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തു. ഈ സാഹചര്യത്തിലാണ് കോലിക്കും രാഹുലിനും മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചത്.
ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാട് കോലിക്കും ഓപ്പണര്‍ കെ എല്‍ രാഹുലിനും വിശ്രമം നല്‍കി. നാളെ ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ഇന്നലെ ഗുവാഹത്തിയില്‍ നടന്ന രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടിയതോടെയാണ് മൂന്നാം മത്സരത്തില്‍ കോലിക്കും രാഹുലിനും വിശ്രമം നല്‍കിയിരിക്കുന്നത്.
ഈ മാസം ആറിന് ഇന്ത്യന്‍ ടീം ടി20 ലോകകപ്പിനായി ഓസ്ട്രേലിയിലേക്ക് തിരിക്കും. ഒരുമാസം നീണ്ടു നില്‍ക്കുന്ന ലോകകപ്പിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും കളിച്ചശേഷമെ ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തു. ഈ സാഹചര്യത്തിലാണ് കോലിക്കും രാഹുലിനും മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചത്. രണ്ടാം ടി20 മത്സരത്തിനുശേഷം രാഹുല്‍ ബാംഗ്ലൂരിലേക്കും കോലി കുടുംബത്തിനൊപ്പം ചേരാന്‍ മുംബൈക്കും പോയി.
കോലിക്കും രാഹുലിനും വിശ്രമം അനുവദിച്ചതോടെ നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ശ്രേയസ് നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലെത്തും.
എന്നാല്‍ ഓപ്പണര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിന്‍റെ പകരക്കാരനായി ആരെത്തുമെന്ന കാര്യം വ്യക്തമല്ല. റിഷഭ് പന്തിനെ ഓപ്പണറാക്കി വീണ്ടും പരീക്ഷിക്കാനുള്ള സാധ്യതയും നിലിനില്‍ക്കുന്നുണ്ട്. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നടന്ന മത്സരങ്ങളിലൊന്നും റിഷഭ് പന്തിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല.
രണ്ടാം മത്സരത്തില്‍ 16 റണ്‍സിന്‍റെ ജയവുമായാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സടിച്ചു.
ഏഷ്യാ കപ്പ്: മഴക്കളിയില്‍ മലേഷ്യയെയും തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് രണ്ടാം ജയം