പുതിയ ലുക്കിൽ വിനോദ് കാംബ്ലി, വീണ്ടും ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ആശുപത്രി വിട്ടു; കാണാന്‍ വരുമെന്ന് വാക്കുനൽകി കപിൽ
ശാരീരീകമായി ദുര്‍ബലനായിരുന്നെങ്കിലും കൂടുല്‍ ഉന്‍മേഷവാനായാണ് കാംബ്ലി ആശുപത്രി വിട്ടത്.
മുംബൈ: ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. മൂത്രത്തില്‍ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് മുംബൈയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദ് കാംബ്ലിക്ക് പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചികിത്സകള്‍ക്കുശേഷം ഇന്നലെയാണ് കാംബ്ലിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ശാരീരീകമായി ദുര്‍ബലനായിരുന്നെങ്കിലും കൂടുല്‍ ഉന്‍മേഷവാനായാണ് കാംബ്ലി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ക്രിക്കറ്റ് കളിക്കാനുമെല്ലാം കാംബ്ലി സമയം കണ്ടെത്തുകയും ചെയ്തു.
ആശുപത്രിവാസത്തിനിടെ കാംബ്ലി മുന്‍ ഇന്ത്യൻ നായകന്‍ കപില്‍ ദേവിനെ വീഡിയോ കോളില്‍ വിളിച്ചിരുന്നതായി കാംബ്ലിയെ ചികിത്സിച്ചിരുന്ന ഡോക്ടർ ശൈലേഷ് താക്കൂര്‍ പറഞ്ഞു. കാംബ്ലിയെ നേരില്‍ കാണാന്‍ വരുന്നുണ്ടെന്നും താടിയൊക്കെ കറുപ്പിച്ച് കൂടുതല്‍ സുന്ദരനായെന്നും കപില്‍ കാംബ്ലിയോട് പറഞ്ഞു. ആശുപത്രിയില്‍ കൂടുതല്‍ ചികിത്സകൾ ആവശ്യമെങ്കില്‍ രണ്ട് ദിവസം കൂടി തുടരാനും കപിൽ കാംബ്ലിയോട് നിര്‍ദേശിച്ചു.
കാംബ്ലിയെ ചികിത്സിച്ച ഡോക്ടര്‍ ശൈലേഷിനോടും കപില്‍ നന്ദിപറഞ്ഞു. കാംബ്ലി ഇപ്പോള്‍ കാണാന്‍ നന്നായിരിക്കുന്നുവെന്നും താങ്കള്‍ അദ്ദേഹത്തെ നല്ലരീതിയില്‍ ചികിത്സിച്ചതിന് നന്ദിയുണ്ടെന്നും കപില്‍ പറഞ്ഞു.കഴിഞ്ഞ മാസം ഗുരു രമാകാന്ത് അച്ഛരേക്കറുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി പൊതുവേദിയിലെത്തിയ കാംബ്ലിയുടെ ആരോഗ്യസ്ഥിതി കണ്ട് ആരാധകരും ആശങ്കയിലായിരുന്നു. ബാല്യകാല സുഹൃത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കണ്ടപ്പോള്‍ കാംബ്ലിയിലുണ്ടായ സന്തോഷവും കാംബ്ലിയുടെ പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് കാംബ്ലിയെ മൂത്രത്തിലെ അണുബാധയെത്തുടര്‍ന്ന് നടക്കാന്‍ പോലും ആകാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
पूर्व भारतीय क्रिकेटर विनोद कांबली को अस्पताल से मिली छुट्टी
— News24 (@news24tvchannel) January 1, 2025
◆ अस्पताल में भी उन्होंने भारतीय टीम की जर्सी पहनकर बल्ले के साथ नए साल की शुभकामनाएं दी#VinodKambli | Vinod Kambli | #CricketNews pic.twitter.com/vVa55PsYIu
അമിത മദ്യപാനത്തിന്‍റെ പേരില്‍ നിരവധി തവണ ലഹരിവിമുക്ത ചികിത്സക്ക് കാംബ്ലി വിധേയനായിരുന്നു. എന്നാല്‍ കാംബ്ലി തയാറാണെങ്കില്‍ ഇനിയും ചികിത്സ നല്‍കാന്‍ തയാറാണെന്ന് കപില്‍ വാഗ്ഗാനം ചെയ്തിരുന്നു. കപിലിന്‍റെ വാഗ്ദാനം കാംബ്ലി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക