അർഷ്‌ദീപ് എറിഞ്ഞിട്ടു, വെടിക്കെട്ട് സെഞ്ചുറിയുമായി പ്രഭ്‌സിമ്രാൻ സിംഗ്; വിജയ് ഹസാരെയിൽ മുംബെയെ തകർത്ത് പഞ്ചാബ്
നാലു കളികളില്‍ മുംബൈയുടെ രണ്ടാം തോല്‍വിയാണിത്. നാലു കളികളില്‍ മൂന്ന് ജയവുമായി പഞ്ചാബ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ എട്ട് വിക്കറ്റിന് തകര്‍ക്ക് പഞ്ചാബിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗിന്‍റെ ബൗളിംഗ് മികവിലാണ് പഞ്ചാബ് തകര്പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 48.5 ഓവറില്‍ 248 റൺസിന് ഓള്‍ ഔട്ടായപ്പോള്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി. 101 പന്തില്‍ 150 റണ്‍സുമായി പുറത്താകാതെ നിന്ന പ്രഭ്‌സിമ്രാന്‍ സിംഗും 54 പന്തില്‍ 66 റണ്‍സടിച്ച ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുമാണ് പഞ്ചാബിന്‍റെ ജയം അനായാസമാക്കിയത്. രമണ്‍ദീപ് സിംഗ് 12 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു കളികളില്‍ മുംബൈയുടെ രണ്ടാം തോല്‍വിയാണിത്. നാലു കളികളില്‍ മൂന്ന് ജയവുമായി പഞ്ചാബ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ മുന്‍നിരയെ തകര്‍ത്തെറിഞ്ഞത് അര്‍ഷ്ദീപ് സിംഗായിരുന്നു. ഓപ്പണർ അംഗ്രിഷ് രഘുവംശിയെ(1) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അര്‍ഷ്‌ദീപ്, പിന്നാലെ ആയുഷ് മാത്രെ(7)യെയും വിക്കറ്റിന് മുന്നില്ഡ കുടുക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ(17) ബൗള്‍ഡാക്കിയ അര്‍ഷ്‌ദീപ് സൂര്യകുമാര്‍ യാദവിനെ(0) രമണ്‍ദീപ് സിംഗിന്‍റെ കൈകളിലെത്തിച്ചു.
അന്ന് കയ്യില്‍ പണമില്ലാതെ അച്ഛൻ കരയുന്നത് കണ്ടത് വഴിത്തിരിവായി, മെല്‍ബണിലെ ഇന്ത്യയുടെ ഹീറോ വന്നവഴി
ശിവം ദുബെയെ(17)കൂടി പുറത്താക്കി അര്‍ഷ്‌ദീപ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചപ്പോള്‍ മുംബൈ 61 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. സൂര്യാന്‍ശ് ഷെഡ്ഗെ(44), അഥര്‍വ അങ്കൊലേക്കര്‍(66), ഷാര്‍ദ്ദുല്‍ താക്കൂര്‍(43), ഹിമാന്‍ശു സിംഗ്(19), റോയ്സ്റ്റണ്‍ ഡയസ്(18*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപിന് പുറമെ പഞ്ചാബിനായി ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ 10 ഓവറില്‍ 47 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ പഞ്ചാബിനായി ഓപ്പണിംഗ് വിക്കറ്റില്‍ 21.5 ഓവറില്‍ 150 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിംഗും അഭിഷേക് ശര്‍മയം ചേര്‍ന്ന് വെടിക്കെട്ട് തുടക്കമിട്ടതോടെ മുംബൈയുടെ പ്രതീക്ഷയറ്റു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക