വിജയ് ഹസാരെ ട്രോഫി: ബാറ്റിംഗ് നിര വീണ്ടും ചതിച്ചു, ബംഗാളിനോടും കേരളത്തിന് രക്ഷയില്ല; 24 റണ്‍സ് തോല്‍വി

ആദ്യ മത്സരരത്തില്‍ ബറോഡയോട് തോറ്റ കേരളം കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോടും തോറ്റിരുന്നു. മധ്യപ്രദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിലൂടെ ലഭിച്ച രണ്ട് പോയന്‍റ് മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം.

Vijay Hazare Trophy: Bengal beat Kerala by 24 runs

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് വീണ്ടും തോൽവി. 24 റൺസിന് ബംഗാൾ കേരളത്തെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോള്‍ 207 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം 47ആം ഓവറിൽ 182 റൺസിന് ഓൾ ഔട്ടായി. 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ബംഗാളിന് വേണ്ടി 7.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സായന്‍ ഘോഷാണ് കേരളത്തെ എറിഞ്ഞിട്ടത്. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

ആദ്യ മത്സരരത്തില്‍ ബറോഡയോട് തോറ്റ കേരളം കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോടും തോറ്റിരുന്നു. മധ്യപ്രദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിലൂടെ ലഭിച്ച രണ്ട് പോയന്‍റ് മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ത്രിപുരയാണ് കേരളത്തിന്‍റെ അടുത്ത എതിരാളികള്‍. സ്കോര്‍ ബംഗാള്‍ 50 ഓവറില്‍ 206-9, കേരളം 46.5 ഓവറില്‍ 182ന് ഓള്‍ ഔട്ട്.

2024ലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇൻഫോ, 3 ഇന്ത്യൻ താരങ്ങൾ ടീമിൽ; ക്യാപ്റ്റനായി ബുമ്ര

കളിയുടെ തുടക്കത്തിൽ ബൌളർമാർ നല്കിയ മുൻതൂക്കം നഷ്ടപ്പെടുത്തിയതാണ് ബംഗാളിനെതിരെ കേരളം തോല്‍വി വഴങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണര്‍മാരായ രോഹൻ കുന്നുമ്മലിന്‍റെയും(17) അഹ്മദ് ഇമ്രാന്‍റെയും(13) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ സൽമാൻ നിസാറും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. ഷോൺ റോജർ 29 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ 26 റൺസെടുത്തു. എന്നാൽ മൂന്ന് റൺസിന്‍റെ ഇടവേളയിൽ മുഹമ്മദ് അസറുദ്ദീന്‍റെയും അബ്ദുൾ ബാസിതിതിന്‍റെയും ജലജ് സക്സേനയുടെയും വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി.

തുടർന്നെത്തിയവർക്കും പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ കേരളത്തിന്‍റെ മറുപടി 182ൽ അവസാനിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി കേരളം സമ്മർദ്ദത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തിൽ 101-7ലേക്ക് കൂപ്പുകുത്തിയ ബംഗാളിനെ എട്ടാമനായി ക്രീസിലെത്തിയ പ്രദീപ്ത പ്രമാണിക്  82 പന്തിൽ 74  റൺസെടുത്ത് മാന്യമായ സ്കോറിലേക്ക് നയിച്ചു. കനിഷ്ക് സേത്ത് 32ഉം, സുമന്ത് ഗുപ്ത 24ഉം കൌശിക് മൈത്തി 27ഉം റൺസെടുത്ത് പ്രദീപ്തക്ക് പിന്തുണ നല്‍കി. മൂന്ന് വിക്കറ്റുകളെടുത്ത എം ഡി നിധീഷാണ് കേരളത്തനായി ബൗളിംഗില്‍ തിളങ്ങിയത്. ജലജ് സക്സേന, ആദിത്യ സർവാതെ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios