രഞ്ജി ട്രോഫി: കേരളത്തിന് വിജയപ്രതീക്ഷ വേണ്ട! ഗാര്‍ഗിനും സെഞ്ചുറി, ഉത്തര്‍പ്രദേശ് കൂറ്റന്‍ ലീഡിലേക്ക്

കേരളത്തിത്തിനെതിരെ 59 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഉത്തര്‍പ്രദേശ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലായിരുന്നു.

uttar pradesh heading towards huge lead against kerala in ranji trophy

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രേദേശിനെതിരായ മത്സരത്തില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നു. ആലപ്പുഴ എസ് ഡി കൊളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ യുപിക്ക് 361 റണ്‍സിന്റെ ലീഡായി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടരുന്ന യുപി ഇപ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട്. പ്രിയം ഗാര്‍ഗ് (98), അക്ഷ്ദീപ് നാഥ് (29) എന്നിവരാണ് ക്രീസില്‍. ആര്യന്‍ ജുയല്‍ നേടിയ സെഞ്ചുറിയാണ് യുപിയെ കൂറ്റന്‍ ലീഡിലേക്ക് നയിച്ചത്.

കേരളത്തിത്തിനെതിരെ 59 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഉത്തര്‍പ്രദേശ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ന് ജുയലിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നേടാനായത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ ജുയല്‍ മടങ്ങി. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഇന്നലെ സമര്‍ത്ഥ് സിംഗിന്റെ (43) വിക്കറ്റ് ഇന്നലെ നഷ്ടമായിരുന്നു. ഇപ്പോള്‍ ക്രീസിലുള്ള ഗാര്‍ഗ് - അക്ഷ് ദീപ് സഖ്യം 78 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവരാണ് കേരളത്തിന് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

നേരത്തെ മൂന്നാം ദിനം 220-6 എന്ന സ്‌കോറില്‍ ബാറ്റിംഗിനിറങ്ങിയ കേരളം 243 റണ്‍സിന് പുറത്തായി 59 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയിരുന്നു. കേവലം 23 റണ്‍സിനിടെയാണ് കേരളത്തിന് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.ആദ്യ ഇന്നിംഗ്‌സില്‍ യുപി 302 റണ്‍സാണ് നേടിയത്. 74 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഇന്നലത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ ശ്രേയസ് ഗോപാല്‍ (36) ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ജലജ് സക്സേന(7), ബേസില്‍ തമ്പി (2), വൈശാഖ് ചന്ദ്രന്‍ (5) എന്നിവരും പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് പ്രതീക്ഷ വെള്ളത്തിലായി. 

ഏഴാമനായി ബാറ്റിംഗിനെത്തി 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നലെ പുറത്തായിരുന്നു. എം ഡി നിധീഷ് കൂട്ടിചേര്‍ത്ത 15 റണ്‍സാണ് കേരളത്തെ ഇന്ന് 243ലെത്തിച്ചത്. യുപിക്ക് വേണ്ടി അങ്കിത് രജ്പുത് അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ട്.

ടീം മാനേജ്‌മെന്റുമായി അത്ര രസത്തിലല്ല! സെലക്റ്റര്‍മാരെ വെറുപ്പിച്ചത് ഇഷാന്‍ കിഷന് പാരയായെന്ന് റിപ്പോര്‍ട്ട്

Latest Videos
Follow Us:
Download App:
  • android
  • ios