ക്രിക്കറ്റ് കളിക്കുന്നതിനിടെ 'തണുത്തവെള്ളം കുടിച്ചു', പിന്നാലെ അബോധാവസ്ഥയിലായ 17കാരന്‍ മരിച്ചു

ശനിയാഴ്ച ഉച്ചയോടെ, നഗരത്തിലെ സൊഹാർക്ക റോഡിലുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മത്സരം കളിക്കുകയായിരുന്നു പ്രിന്‍സ്.

UP teen drinks water after playing cricket,dies, Doctors confirm heart attack

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് മത്സരം കളിച്ച് വന്നയുടന്‍ കുപ്പിയില്‍ നിന്ന് തണുത്തവെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായ 17കാരന്‍ മരിച്ചു. ശനിയാഴ്ചയാണ് സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയിലുള്ള ഹസ്നാപൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍സ് സെയ്നി ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ, നഗരത്തിലെ സൊഹാർക്ക റോഡിലുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മത്സരം കളിക്കുകയായിരുന്നു പ്രിന്‍സ്. കളിക്കിടെ ദാഹം തോന്നിയ പ്രിന്‍സ് കുപ്പിയില്‍ ഉണ്ടായിരുന്ന തണുത്തവെള്ളം കുടിച്ചു.  ഇതിനുപിന്നാലെ അബോധാവസ്ഥയിലായ പ്രിന്‍സിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായി.

കോലിയോ രോഹിത്തോ ഒന്നുമല്ല, ഞങ്ങൾക്കെതിരെ നന്നായി കളിച്ചിട്ടുള്ളത് അയാൾ മാത്രം, തുറന്നു പറഞ്ഞ് അലൻ ഡൊണാൾഡ്

വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അതേസമയം, 17കാരന്‍റെ മരണ കാരണം ഹൃദയാഘാതമാണെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ രക്ഷിതാക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സവിതാ ദേവി ആണ് പ്രിന്‍സിന്‍റെ അമ്മ. ലക്കി, മുസ്കാന്‍ എന്നിവരാണ് സഹോദരങ്ങള്‍.

കേപ്ടൗണിൽ ഒറ്റ ടെസ്റ്റ് പോലും ജയിച്ചിട്ടില്ല, ആകെയുള്ളത് 2 സമനില; ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് ഈ കണക്കുകൾ

ഹൃദയാഘാത സാധ്യത, അല്ലെങ്കില്‍ ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങളുള്ളവരില്‍ ചില ലക്ഷണങ്ങള്‍ പുറമേക്ക് കാണാറുണ്ടെങ്കിലും പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് 19 വന്ന ചെറുപ്പക്കാരില്‍ ഹൃദയവുമായി ബന്ധപ്പെച്ച ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios