20 സിക്സ്, 13 ഫോർ, വെറും 97 പന്തിൽ 201 റൺസ് അടിച്ചുകൂട്ടി ചെന്നൈ കൈവിട്ട താരം, ഡെൽഹിക്ക് സന്തോഷം

ഐപിഎൽ ലേലത്തിൽ 95 ലക്ഷം രൂപക്കാണ് ഡൽഹി ക്യാപിറ്റല്‍സ് സമീർ റിസ്‍വിയെ സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ഏറ്റവും പ്രതീക്ഷയുള്ള യുവ താരമായിരുന്നു റിസ്‍വി.

UP Player Sameer Rizvi hit double century against Tripura

വഡോദര: വെടിക്കെട്ട് ബാറ്റിങ്ങുമായി ഉത്തർപ്രദേശ് താരം. അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി മത്സരത്തിൽ ത്രിപുരക്കെതിരെയാൻ് ഉത്തർപ്രദേശിന്റെ താരമായ സമീർ റിസ്‍വി ഡബിൾ സെഞ്ച്വറി നേട്ടത്തിൽ എത്തിയത്.  97 പന്തുകളിൽ ന്ന് 201 റൺസെടുത്ത താരം പുറത്താകാതെ നിന്നു. 20 സിക്സുകളും 13 ഫോറുകളും അടിച്ചുകൂട്ടിയാണ് സമീർ ഇരട്ട ശതകം പൂർത്തിയാക്കിയത്. സമീർ റിസ്‍വിക്കു പുറമേ ശൗര്യ സിങ് (51), ആദർശ് സിങ് (52) എന്നിവരും തിളങ്ങിയതോടെ ആദ്യം ബാറ്റു ചെയ്ത യുപി നാലു വിക്കറ്റ് നഷ്ടത്തില്‍ 405 റൺസെടുത്തു.

ഐപിഎൽ ലേലത്തിൽ 95 ലക്ഷം രൂപക്കാണ് ഡൽഹി ക്യാപിറ്റല്‍സ് സമീർ റിസ്‍വിയെ സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ഏറ്റവും പ്രതീക്ഷയുള്ള യുവ താരമായിരുന്നു റിസ്‍വി. അതുകൊണ്ട് തന്നെ വൻവിലയായ 8.4 കോടി രൂപ നൽകി ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എടുത്തു. എന്നാൽ, മാനേജ്മെന്റിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി താരം നിറം മങ്ങി.

Read More... ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട! പിന്നാലെ അതിവേഗ സെഞ്ചുറിയോടെ റെക്കോര്‍ഡിട്ട് അന്‍മോല്‍പ്രീത് സിംഗ്

എട്ട് ഇന്നിങ്സുകളിൽ നിന്ന് വെറും 51 റൺസ് മാത്രമാണ് റിസ്‍‍വി നേടിയത്. ഇതോടെയാണ് ചെന്നൈ താരത്തെ കൈവിട്ടത്. ത്രിപുരക്കെതിരെയുള്ള മിന്നുന്ന പ്രകടനത്തോടെ സമീർ റിസ്‍വി വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios