സിക്സ് പാക് കാണിക്കാന്‍ ഫോട്ടോ ഇട്ട് പാക് താരം, പക്ഷെ ക്യാപ്ഷനിട്ടപ്പോള്‍ പറ്റിയത് ഭീമാബദ്ധം

അതേസമയം, ഇത് യഥാര്‍ത്ഥ ചിത്രങ്ങളല്ലെന്നും എ ഐ ജനറേറ്റഡ് ചിത്രങ്ങളാണെന്നും ചിലര്‍ കമന്‍റായി രേഖപ്പെടുത്തുന്നുണ്ട്.

Umar Akmal Flaunts Abs On Social Media, but miss spells Pakistan in English Caption

കറാച്ചി: സിക്സ് പാക് കാണിക്കാന്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത പാക് താരം ഉമര്‍ അക്മലിന് പറ്റിയത് ഭീമാബദ്ധം. എല്ലാവരുടെയും ശ്രദ്ധക്ക് ഞാന്‍, ഫിറ്റ് അല്ലെന്ന് പറയുന്നര്‍ കാണാന്‍ എന്ന അടിക്കുറിപ്പോടെയാണ് ഉമര്‍ അക്മല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ചിത്രത്തിനൊപ്പം നല്‍കിയ ഹാഷ് ടാഗില്‍ ഉമര്‍ അക്മല്‍ എന്നും ക്രിക്കറ്റ് 2024 എന്നും കുറിച്ചതിനൊപ്പം പാകിസ്ഥാന്‍ എന്ന് കൂടി കൊടുത്തപ്പോള്‍ അത് പാകിസ്പാന്‍ ആയതോടെ താരത്തിനെ ട്രോളി ആരാധകരും രംഗത്തെത്തി. ആദ്യം സ്വന്തം രാജ്യത്തിന്‍റെ പേര് തെറ്റാതെ എഴുതാന്‍ പഠിച്ചിട്ടുപോരെ സിക്സ് പാക് കാണിക്കാന്‍ എന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം, ഇത് യഥാര്‍ത്ഥ ചിത്രങ്ങളല്ലെന്നും എ ഐ ജനറേറ്റഡ് ചിത്രങ്ങളാണെന്നും ചിലര്‍ കമന്‍റായി രേഖപ്പെടുത്തുന്നുണ്ട് .ചിലര്‍ പറയുന്നത്, സംഭവം കൊള്ളാം, ഇനി ശ്വാസം നേരെ വിടാനാണ്. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ തുടര്‍തോല്‍വികളെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഉമര്‍ അക്മല്‍ താന്‍ ഇപ്പോഴും ഫിറ്റാണെന്ന് തെളിയിക്കാനായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്. എന്നാല്‍ അത് താരത്തിന് തന്നെ തിരിച്ചടിയായെന്നാണ് കമന്‍റുകളില്‍ നിന്ന് വ്യക്തമാവുന്നത്.

ഏറെക്കാലയമായി പാക് ടീമില്‍ നിന്ന് പുറത്തായ ഉമര്‍ അക്മൽ 2019ലാണ് അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. 2020ല്‍ ഫിറ്റ്നെസ് ടെസ്റ്റില്‍ പങ്കെടുക്കുമ്പോള്‍ ട്രെയിനറോട് മോശമായി സംസാരിച്ചതിന് അക്മലിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു. മുന്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ കമ്രാന്‍ അക്മലിന്‍റെ സഹോദരന്‍ കൂടിയാണ് ഉമര്‍ അക്മല്‍. ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരായ സിഖ് വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ കമ്രാന്‍ അക്മല്‍ പുലിവാല് പിടിച്ചതിന് പിന്നാലെയാണ് സഹോദരന്‍ ഉമര്‍ അക്മലും ആരാധകരുടെ പരിഹാസത്തിന് പാത്രമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios