കോലിയുടെ റെസ്റ്റോറന്‍റില്‍ മുണ്ടുടുത്തതിന് യുവാവിന് വിലക്ക്: വിവാദം കത്തുന്നു.!
വൺ8 കമ്യൂണ്‍ എന്ന വീരാടിന്‍റെ റെസ്റ്റോറന്‍റിലെ ജുഹു ബ്രാഞ്ചിലേക്ക് എത്തിയെന്നും. എന്നാല്‍ ഡ്രസ് കോഡിന്‍റെ പേരില്‍ തന്നെ തടഞ്ഞുവെന്നുമാണ് പറയുന്നത്.
മുംബൈ: മുണ്ടുടുത്തതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം. മുണ്ടുടത്തിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.
വീഡിയോയില്‍ യുവാവ് പറയുന്നത് ഇതാണ് മുംബൈയിൽ ഇറങ്ങി നേരെ താന്‍ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്തുവെന്നും, ഒട്ടും സമയം കളയാതെ വൺ8 കമ്യൂണ്‍ എന്ന വീരാടിന്‍റെ റെസ്റ്റോറന്‍റിലെ ജുഹു ബ്രാഞ്ചിലേക്ക് എത്തിയെന്നും. എന്നാല്‍ ഡ്രസ് കോഡിന്‍റെ പേരില്‍ തന്നെ തടഞ്ഞുവെന്നുമാണ് പറയുന്നത്.
In Virat Kohli's One8 commune
— Emi! (@Insane__Emi) December 2, 2023
A man wearing scullcap or a woman wearing Hijab or a woman wearing Bikini / crop tops is allowed
But a person wearing Traditional TN Veshti/Lungi is not
Why does Virat hates Indian culture so much?#ShameOnKohli
pic.twitter.com/OZVUIBrKB4
ഇയാളുടെ പേര് രാമ നാരായണ എന്നാണ് എന്നാണ് പല തമിഴ് സോഷ്യല്‍ മീഡിയ വീഡിയോകളും പറയുന്നത്. അതേ സമയം ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. #ShameOnKohli എന്ന പേരില്‍ ഈ വീഡിയോ എക്സില്‍ അടക്കം വൈറലാകുന്നുണ്ട്.
തന്റെ വസ്ത്രം റസ്റ്റോറന്‍റിലെ ഡ്രസ് കോഡ് അനുസരിച്ചല്ലാത്തതിനാൽ റസ്‌റ്റോറന്റിൽ പ്രവേശിക്കുന്നതില്‍ നിന്നും ജീവനക്കാർ തടഞ്ഞുവെന്നാണ് വീഡിയോയില്‍ യുവാവ് ആരോപിക്കുന്നത്. തമിഴ്‌നാട്ടിൽ ആളുകൾ ധരിക്കുന്ന വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് യുവാവിനെ വീഡിയോയിൽ എത്തുന്നത്.
ചിലര്‍ കോലിയെ ടാഗ് ചെയ്ത് വ്യാപകമായി ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ തനിമയെ അംഗീകരിക്കാന്‍ കഴിയില്ലെ എന്നാണ് പലരുടെയും ചോദ്യം. യുവാവിന്‍റെ വീഡിയോയില്‍ തന്നെ ഒരു സ്ത്രീ മോഡേണ്‍ ഡ്രസ് ധരിച്ച് വരുന്നത് കാണിച്ചാണ് പല വിമര്‍ശനങ്ങളും. എന്നാല്‍ ഒരു സ്ഥലത്ത് ഒരു ഡ്രസ് കോഡ‍് ഉണ്ടെങ്കില്‍ അത് അനുസരിക്കുന്നതല്ലെ നല്ലത് എന്നാണ് മറ്റ് ചിലരുടെ വാദം.
എന്തായാലും വലിയതോതില്‍ ഈ വിവാദം കത്തിപടരുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. മുന്‍പ് ചെന്നൈയിലെ പ്രമുഖ ഹോട്ടലില്‍ ഇത്തരത്തില്‍ വിവാദം ഉണ്ടായപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ മുണ്ട് അനുവദിച്ച് ഉത്തരവ് വരെ ഇറക്കിയിരുന്നു.
പേടിപ്പിക്കാന്‍ അര്‍ദ്ധ രാത്രി ഷോ: ഇത്തവണ ഐഎഫ്എഫ്കെയില്‍ രണ്ട് സിനിമകള്‍.!
'അന്നപൂരണിയെ' ഒറ്റയ്ക്ക് വിജയിപ്പിച്ചോ നയന്‍താര: ലേഡി സൂപ്പര്‍താര ചിത്രത്തിന്‍റെ കളക്ഷന്‍ ഇങ്ങനെ.!