ഇന്ത്യന്‍ നിരയില്‍ അവനില്ലാത്തത് സന്തോഷം, ഇന്ത്യന്‍ പേസറെക്കുറിച്ച് വഖാര്‍ യൂനിസ്

ഉമ്രാനെ വീണ്ടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ വിടാതെ സീനിയര്‍ ടീമില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ പരിചയസമ്പത്ത് നേടാനാവുമായിരുന്നു. മഹാന്‍മാരായ ബൗളര്‍മാരുടെയെല്ലാം കാര്യമെടുത്താല്‍ അവര്‍ വളരെ നേരത്തെ രാജ്യാന്തര ക്രിക്കറ്റിലേക്ക് എടുത്തെറിയപ്പെട്ടവരാണ്. അവിടെയാണ് അവര്‍ പയറ്റിത്തെളിഞ്ഞത്. തുടക്കത്തിലെ ആഴത്തിലേക്ക് എറിഞ്ഞാലെ നീന്താന്‍ പഠിക്കൂ.

T20 World Cup: Waqar Younis  says he is happy that Pacer is not with Indian team

ലാഹോര്‍: ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമില്ലാതെയാണ് ഇന്ത്യ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റപ്പോള്‍ പകരം മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം നേടിയത്.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് ഇടം നേടാത്തതില്‍ സന്തോഷമുണ്ടെന്ന് തുറന്നു പറയുകയാണ് പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസ്. ഉമ്രാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാന് അത് വലിയ ഭീഷണിയായേനെയെന്നും വഖാര്‍ വ്യക്തമാക്കി. ഉമ്രാന്‍ യഥാര്‍ത്ഥ പ്രതിഭയാണെന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ഉമ്രാനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തണമായിരുന്നുവെന്നും വഖാര്‍ പറഞ്ഞു.

ഉമ്രാനെ വീണ്ടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ വിടാതെ സീനിയര്‍ ടീമില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ പരിചയസമ്പത്ത് നേടാനാവുമായിരുന്നു. മഹാന്‍മാരായ ബൗളര്‍മാരുടെയെല്ലാം കാര്യമെടുത്താല്‍ അവര്‍ വളരെ നേരത്തെ രാജ്യാന്തര ക്രിക്കറ്റിലേക്ക് എടുത്തെറിയപ്പെട്ടവരാണ്. അവിടെയാണ് അവര്‍ പയറ്റിത്തെളിഞ്ഞത്. തുടക്കത്തിലെ ആഴത്തിലേക്ക് എറിഞ്ഞാലെ നീന്താന്‍ പഠിക്കൂ.

T20 World Cup: Waqar Younis  says he is happy that Pacer is not with Indian team

എന്തായാലും അവന്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലാത്തതില്‍ സന്തോഷമുണ്ട്. കാരണം പാക്കിസ്ഥാനെതിരായ മത്സരമാണല്ലോ വരുന്നത്. ഏഷ്യാ കപ്പിനിടയിലും ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. ഞാനും മിസ്ബയുമൊക്കെ ചിന്തിക്കുന്നത് പോലെ അവരെന്താണ് ചിന്തിക്കാത്തത് എന്ന് ആലോചിച്ചിട്ടുണ്ട്. കാരണം, ഞങ്ങള്‍ നല്ല പേസുള്ളവരെ ടീമിലെടുക്കാന്‍ തയാറായിരുന്നു. ഇപ്പോള്‍ നോക്കിയാല്‍ അന്ന് ടീമിലടുത്തവരാണ് ഇപ്പോള്‍ പാക് ബൗളിംഗിന്‍റെ നട്ടെല്ലെന്നും വഖാര്‍ പറഞ്ഞു.

ടി20 ലോകകപ്പിനുശേഷം സെലക്ഷന്‍ കമ്മിറ്റി ഉടച്ചു വാര്‍ക്കാനൊരുങ്ങി ബിസിസിഐ; ചേതന്‍ ശര്‍മ പുറത്തേക്ക്

ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഇടം നേടാതിരുന്ന ഉമ്രാനെ നെറ്റ് ബൗളറായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഉമ്രാന് ഇതുവരെ ഓസ്ട്രേലിയയിലേക്ക് പോകനായിട്ടിടല്ല. ഇപ്പോള്‍ മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ജമ്മു കശ്മീരിനായി കളിക്കുകയാണ് 23കാരനായ ഉമ്രാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios