ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ ബാബറിന്‍റെ വിക്കറ്റെടുക്കുക അവന്‍; വമ്പന്‍ പ്രവചനവുമായി റെയ്ന
ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ ബാബറിനുള്ള ബലഹീനത കണക്കിലെടുത്താണ് റെയ്നയുടെ പ്രവചനം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ 12 തവണയാമ് ബാബര്‍ പുറത്തായത്. ടി20യിലെ പ്രഹരശേഷിയാകട്ടെ 133 മാത്രാണ് ബാബറിനുള്ളത്.
മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച നടക്കുന്ന ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ തുടക്കമാകുകയാണ്. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമായിരിക്കും ലോകകപ്പിലെ ബ്ലോക് ബസ്റ്റര്‍ പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ 10 വിക്കറ്റ് തോല്‍വിയുടെ നാണക്കേട് മായ്ക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ വിജയം ആവര്‍ത്തിക്കാനാവും പാക്കിസ്ഥാന്‍റെ ശ്രമം.
കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക് ജയത്തിന് ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്ററായമുഹമ്മദ് റിസ്‌വാനും ചേര്‍ന്നായിരുന്നു. പത്തു വിക്കറ്റിനായിരുന്നു അന്ന് പാക്കിസ്ഥാന്‍ ജയിച്ചു കയറിയത്. ഇത്തവണയും ബാബറും റിസ്‌വാനും മിന്നും ഫോമിലാണ്. അതുകൊണ്ടുതന്നെ തുടക്കത്തിലെ ഇരുവരെയും പുറത്താക്കിയാല്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാനാവും. ഇരുവരും നല്‍കുന്ന തുടക്കമാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്‍റെ കരുത്ത്. ബാബറും റിസ്‌വാനും കുറഞ്ഞ സ്കോറില്‍ പുറത്തായ മത്സരങ്ങളില്‍ അപൂര്‍വമായെ പാക്കിസ്ഥാന്‍ ജയിച്ചു കയറിയിട്ടുള്ളു.
ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഗംഭീര്‍
അതുകൊണ്ടുതന്നെ ഇരുവരുടെ വിക്കറ്റുകള്‍ ഏറെ നിര്‍ണായകമാണ്. ആരാകും ഇന്ത്യക്കായി ബാബറിന്‍റെ വിക്കറ്റെടുക്കുക എന്ന മില്യണ്‍ ഡോളര്‍ വിലയുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന ഇപ്പോള്‍. ഇന്ത്യയുടെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും ബാബറിനെ വീഴ്ത്തുക എന്നാണ് റെയ്നയുടെ പ്രവചനം.
ബാബര്‍ മികച്ച കളിക്കാരനും മികച്ച നായകനുമാണ്. ടീമിനായി നിരവധി തവണ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ കളിച്ചിട്ടുമുണ്ട്. പക്ഷെ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അര്‍ഷ്ദീപ് ബാബറിനെ വീഴ്ത്തുമെന്നാണ് എന്‍റെ പ്രതീക്ഷ-റെയ്ന ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ ബാബറിനുള്ള ബലഹീനത കണക്കിലെടുത്താണ് റെയ്നയുടെ പ്രവചനം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ 12 തവണയാമ് ബാബര്‍ പുറത്തായത്. ടി20യിലെ പ്രഹരശേഷിയാകട്ടെ 133 മാത്രാണ് ബാബറിനുള്ളത്.
മാത്യു വെയ്ഡിന് പരിക്കേറ്റാല്‍ സൂപ്പര്‍താരം കീപ്പറാകുമെന്ന് ഓസീസ് ക്യാപ്റ്റന്‍