രോഹിത്ത് ഫോം ഔട്ടാവാന്‍ കാരണം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെന്ന് പൊള്ളോക്ക്
വാര്‍ത്താ സമ്മേളനത്തില്‍ എന്തുകൊണ്ട് ചിലരെ ഒഴിവാക്കിയെന്നും ചിലരെ ഉള്‍പ്പെടുത്തിയെന്നുമെല്ലാം ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നത് രോഹിത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടിയിരിക്കാം.
മുംബൈ: ഐപിഎല്ലിലെ ആദ്യ പകുതിയില്‍ തകര്‍ത്തടിച്ച മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ പെട്ടെന്ന് ഫോം ഔട്ടാവാന്‍ കാരണം ലോകകപ്പിന്‍റെയും ടീം സെലക്ഷന്‍റെയും സമ്മര്‍ദ്ദമെന്ന് വ്യക്തമാക്കി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ ഐപിഎല്ലിന്‍റെ ആദ്യപകുതിയില്‍ രോഹിത് തകര്‍ത്തടിച്ചിരുന്നു.
എന്നാല്‍ രണ്ടാം പകുതിയിലെത്തിയപ്പോഴേക്കും ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി. പിന്നാലെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുകയും അതിനുശേഷം രോഹിത്തും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ലോകകപ്പിന് സന്തുലിതമായ ടീമിനെ തെരഞ്ഞെടുക്കേണ്ടതിന്‍റെയും ടീമിനെ നയിക്കേണ്ടതിന്‍റെയും സമ്മര്‍ദ്ദമാണ് പെട്ടെന്ന് രോഹിത് ഫോം ഔട്ടാവാന്‍ കാരണമെന്നാണ് ഞാന്‍ കരുതുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ എന്തുകൊണ്ട് ചിലരെ ഒഴിവാക്കിയെന്നും ചിലരെ ഉള്‍പ്പെടുത്തിയെന്നുമെല്ലാം ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നത് രോഹിത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടിയിരിക്കാം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പുറത്താവുന്ന രീതിയും രോഹിത്തിനെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ടാവും. ഐപിഎല്ലിന്‍റെ ആദ്യ പകുതിയില്‍ തകര്‍ത്തടിച്ച രോഹിത് 300 റണ്‍സ് പിന്നിട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ 6,8,4,11, 4 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 330 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ്. സിറാജ്
റിസര്‍വ് താരങ്ങള്‍: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേശ് ഖാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക