ഈ പേര് ഓര്‍ത്തുവെച്ചോളു, ശ്രീലങ്കയെ അട്ടിമറിച്ച നമീബിയയെ വാഴ്ത്തി സച്ചിന്‍, പ്രതികരിച്ച് നമീബിയ നായകന്‍

നമീബിയയുടെ അവിസ്മരണീയ വിജയത്തെ പ്രശംസിച്ച് ക്രികറ്റ് ലോകത്തു നിന്ന് നിരവധിപേരാണ് രംഗത്തുവന്നത്. ഇന്ത്യന്‍ മുന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പ, ആകാശ് ചോപ്ര, ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ആല്‍ബി മോര്‍ക്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ നമീബിയയുടെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

T20 World Cup: Sachin Tendulkar and cricketing world Congratulate Namibia for great win

ഗീലോങ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ അട്ടിമറി വിജയം നേടിയ നമീബിയയെ പുകഴ്ത്തി ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഈ പേര് ഓര്‍ത്തുവെച്ചോളു എന്നാണ് സച്ചിന്‍ ലങ്കയെ മുക്കിയ നമീബിയയുടെ വിജയത്തിനുശേഷം ട്വിറ്ററില്‍ കുറിച്ചത്. സച്ചിന്‍റെ ട്വീറ്റിന് നമീബിയന്‍ നായകന്‍ ജെറാര്‍ഡ് ഇറാസ്മുസ് മറുപടിയും നല്‍കി.

നമീബിയയുടെ അവിസ്മരണീയ വിജയത്തെ പ്രശംസിച്ച് ക്രികറ്റ് ലോകത്തു നിന്ന് നിരവധിപേരാണ് രംഗത്തുവന്നത്. ഇന്ത്യന്‍ മുന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പ, ആകാശ് ചോപ്ര, ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ആല്‍ബി മോര്‍ക്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ നമീബിയയുടെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

വിജയത്തിനുശേഷം ടീം അംഗങ്ങളെ ഇറാസ്മുസ് പ്രശംസിച്ചിരുന്നു. അസാമാന്യ വിജയമാണിതെന്നും എന്നാല്‍ വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് മാത്രമെ ആയിട്ടുള്ളുവെന്നും ഇറാസ്മുസ് സമ്മാനദാന ചടങ്ങില്‍ പറഞ്ഞിരുന്നു. നമീബിയയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും സൂപ്പര്‍ 12ല്‍ എത്തുകയാണ് ആദ്യ ലക്ഷ്യമെന്നും ഇറാസ്മുസ് വ്യക്തമാക്കിയിരുന്നു. ടി20 ചരിത്രത്തില്‍ ആദ്യമായാണ് നമീബിയ ആദ്യ പത്ത് റാങ്കിലുള്ള ഒരു ടീമിനെ തോല്‍പ്പിക്കുന്നത്.

സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ ശ്രീലങ്കക്കും നെതര്‍ലന്‍ഡ്സിനും യുഎഇക്കും ഒപ്പം ഗ്രൂപ്പ് എയിലാണ് നമീബിയ. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുക. ഇന്ന് നടന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ 55 റണ്‍സിനായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ ശ്രീലങ്കയെ നമീബിയ തകര്‍ത്തുവിട്ടത്.

ശ്രീലങ്കയെ അട്ടിമറിച്ച നമീബിയ സൂപ്പര്‍ 12ല്‍ ഇന്ത്യക്ക് തന്നത് മുട്ടന്‍ പണി

നമീബിയ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി.  തുടക്കം മുതല്‍ മത്സരത്തിന്‍റെ നിയന്ത്രണം കയ്യിലാക്കിയാണ് നമീബിയന്‍ ബൗളര്‍മാര്‍ 55 റണ്‍സിന്‍റെ ആധികാരിക ജയം പിടിച്ചെടുത്തത്.

Latest Videos
Follow Us:
Download App:
  • android
  • ios