ടി20 ലോകകപ്പ്: സെമിയിലെത്താന്‍ ഇന്ത്യക്ക് 30 ശതമാനം സാധ്യത മാത്രമെന്ന് കപില്‍ ദേവ്

കെ എല്‍ രാഹുലും വിരാട് കോലിയും രോഹിത് ശര്‍മയുമുള്ള ബാറ്റിംഗ് നിരയിലേക്ക് സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന്‍ കൂടി വരുന്നതോടെ ആ ബാറ്റിംഗ് നിര കരുത്തുറ്റതാകുക സ്വാഭാവികമാണെന്നും കപില്‍ പറഞ്ഞു. എന്നാല്‍ ടി20 ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകള്‍  ജയിക്കാന്‍ ടീമില്‍ വേണ്ടത് മികച്ച ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമാണ്.

T20 World Cup: Kapil Dev predicts India have Just 30% chance to the semis

ലഖ്നൗ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പ്രവചിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ഇന്ത്യ ലോകകപ്പില്‍ കിരീടം നേടുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും സെമിയിലെത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ പ്രവചനം നടത്തുന്നതില്‍ അര്‍ത്ഥമുള്ളൂവെന്നും കപില്‍ പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ ഒരു മത്സരം ജയിക്കുന്ന ടീം അടുത്ത മത്സരം തോല്‍ക്കാം. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണ്. ഇന്ത്യ സെമിയിലെത്തുമോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇന്ത്യ സെമിയിലെത്തുന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. ഇന്ത്യ സെമിയിലെത്താന്‍ വെറും 30 ശതമാനം സാധ്യത മാത്രമെ താന്‍ കാണുന്നുള്ളൂവെന്നും ലഖ്നൗവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കടുക്കവെ കപില്‍ ദേവ് പറഞ്ഞു.

ടി20 ലോകകപ്പ്: ഒടുവില്‍ വിന്‍ഡീസ് വിജയവഴിയില്‍, സിംബാബ്‌വെയെ വീഴ്ത്തിയത് 31 റണ്‍സിന്

അതേസമയം, ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുറ്റതാണെന്നും കപില്‍ പറഞ്ഞു. കെ എല്‍ രാഹുലും വിരാട് കോലിയും രോഹിത് ശര്‍മയുമുള്ള ബാറ്റിംഗ് നിരയിലേക്ക് സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന്‍ കൂടി വരുന്നതോടെ ആ ബാറ്റിംഗ് നിര കരുത്തുറ്റതാകുക സ്വാഭാവികമാണെന്നും കപില്‍ പറഞ്ഞു. എന്നാല്‍ ടി20 ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകള്‍  ജയിക്കാന്‍ ടീമില്‍ വേണ്ടത് മികച്ച ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ടീമിലെ ഏക ഓള്‍ റൗണ്ടര്‍. ലോകകപ്പില്‍ ഹാര്‍ദ്ദിക്ക് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നും കപില്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കി കാലവസ്ഥാ റിപ്പോര്‍ട്ട്

ടി20 ലോകകപ്പില്‍ മുഹമ്മദ് ഷമി ജസ്പ്രീത് ബുമ്രക്ക് ഒത്ത പകരക്കാരനാവും മുഹമ്മദ് ഷമിയെന്ന് പറഞ്ഞ കപില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നും വ്യക്തമാക്കി. ഇന്നത്തെ പേസര്‍മാര്‍ നേരിടുന്ന വലിയ പ്രശ്നം പരിക്കുകളാണെന്നും കപില്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios