ഐസിസി ലോകകപ്പ് ഇലവനില്‍ 6 ഇന്ത്യൻ താരങ്ങള്‍, ഒരു ദക്ഷിണാഫ്രിക്കന്‍ താരം പോലുമില്ല; കോലിക്കും ഇടമില്ല
ജേതാക്കളായ ഇന്ത്യൻ ടീമിലെ ആറ് താരങ്ങള്‍ക്ക് ഐസിസി ലോകകപ്പ് ടീമിലിടം കിട്ടിയപ്പോള്‍ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ആരും ഐസിസി ടീം ഓഫ് ദ് ടൂര്‍ണമെന്‍റില്‍ ഇടം നേിടിയില്ലെന്നതും ശ്രദ്ധേയമാണ്.
ദുബായ്: ഐസിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനില്‍ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമില്‍ നിന്ന് ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഫൈനലില്‍ കളിയിലെ താരമായെങ്കിലും ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോലിക്ക് ഐസിസി ലോകകപ്പ് ഇലവനില്‍ ഇടം നേടാനായില്ല.
ജേതാക്കളായ ഇന്ത്യൻ ടീമിലെ ആറ് താരങ്ങള്‍ക്ക് ഐസിസി ലോകകപ്പ് ടീമിലിടം കിട്ടിയപ്പോള്‍ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ആരും ഐസിസി ടീം ഓഫ് ദ് ടൂര്‍ണമെന്‍റില്‍ ഇടം നേിടിയില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ലോകകപ്പ് ഇലവനിലെ ഓപ്പണര്‍. രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുളള ഗുര്‍ബാസാണ്.
വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍, സുര്യകുമാര്‍ യാദവ്, മാര്‍ക്കസ് സ്റ്റോയ്നിസ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരടങ്ങുന്നതാണ് ഐസിസി ഇലവനിലെ ബാറ്റിംഗ് ലൈനപ്പ്. സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും ലോകകപ്പ് ഇലവനില്‍ ഇടം നേടി. സ്പെഷലിസ്റ്റ് സ്പിന്നറായി റാഷിദ് ഖാനും പേസര്‍മാരായി അഫ്ഗാനിസ്ഥാന്‍റെ ഫസല്‍ഹഖ് ഫാറൂഖി, ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിലെത്തിയപ്പോള്‍ പന്ത്രണ്ടാമനായി ടീമിലെത്തിയ ആന്‍റിച്ച് നോര്‍ക്യ മാത്രമാണ് ടീമിലെ ഏക ദക്ഷിണാഫ്രിക്കന്‍ സാന്നിധ്യം.
ലോകകപ്പില്‍ സെമിയിലെത്തി അത്ഭുതപ്പെടുത്തിയ അഫ്ഗാന്‍റെ മൂന്ന് താരങ്ങള്‍ ലോകകപ്പ് ടീമിലെത്തിയപ്പോള്‍ സൂപ്പര്‍ 8 കാണാതെ പുറത്താ പാകിസ്ഥാന്‍റെയോ ശ്രീലങ്കയുടെയോ സെമിയില്‍ ഇന്ത്യയോട് തോറ്റ് പുറത്തായ ഇംഗ്ലണ്ടിന്‍റെയോ സൂപ്പര്‍ 8ലെത്താതെ പുറത്തായ പാകിസ്ഥാന്‍റെയോ ഒരു താരം പോലും ലോകകപ്പ് ടീമിലില്ലെന്നതും ശ്രദ്ധേയമാണ്. ശനിയാവ്ട നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക