ടി20 ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം, തിരിച്ചടിച്ച് പാക്കിസ്ഥാന്‍

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച അലക്സ് ഹെയ്ല്‍സിനെ മിഡില്‍ സ്റ്റംപിളക്കി അഫ്രീദി പാക്കിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍ നസീം ഷാ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച ജോസ് ബട്‌ലറും സോള്‍ട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ സമ്മര്‍ദ്ദമകറ്റി.

T20 World Cup Final:Pakistan takes early wickets against England in 138 run chase

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന്‍റെയും വണ്‍ ഡൗണായി ഇറങ്ങിയ ഫില്‍ സോള്‍ട്ടിന്‍റെയും തകര്‍ത്തടിച്ച് തുടങ്ങിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ ഓവറില്‍ ഹെയ്ല്‍സിനെ(1) ഷഹീന്‍ അഫ്രീദി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ നാലാം ഓവറില്‍ ഹാരിസ് റൗഫ് സാള്‍ട്ടിനെ(10) ഇഫ്തിഖര്‍ അഹമ്മദിന്‍റെ കൈകകളിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹാരിസ് റൗഫ് ബട്‌ലറെ റൗഫ് വിക്കറ്റ് റിസ്‌വാന്‍റെ കൈകളിലെത്തിച്ചു.

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മടക്കി ഹാരിസ് റൗഫാണ് പാക്കിസ്ഥാന് മുന്‍തൂക്കം മല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. അഞ്ച് പന്തില്‍ നാല് റണ്‍സോടെ ഹാരി ബ്രൂക്കും ഒരു റണ്ണുമായി ബെന്‍ സ്റ്റോക്സും ക്രീസില്‍.

ആദ്യ ഓവറിലെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഷഹീന്‍ അഫ്രീ, ഇരട്ട പ്രഹരവുമായി റൗഫ്

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച അലക്സ് ഹെയ്ല്‍സിനെ മിഡില്‍ സ്റ്റംപിളക്കി അഫ്രീദി പാക്കിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍ നസീം ഷാ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച ജോസ് ബട്‌ലറും സോള്‍ട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ സമ്മര്‍ദ്ദമകറ്റി. ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു ബൗണ്ടറി കൂടി ബട്‌ലര്‍ കരുത്തു കാട്ടിയപ്പോള്‍ ഹാരിസ് റൗഫിനെതെതിരെ ബൗമ്ടറി നേടിയതിന് പിന്നാലെ സാള്‍ട്ടിനെ വീഴ്ത്തി റൗഫ് ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

നസീം ഷാ അഞ്ചാം ഓവറില്‍ ഓപ് സ്റ്റംപിന് പുറത്ത് ഒന്നിലേറെ തവണ ബീറ്റ് ചെയ്ത് ബട്‌ലറെ ഒന്ന് വിറപ്പിച്ചെങ്കിലും സ്കൂപ്പ് ഷോട്ടിലൂടെ സിക്സ് പറത്തി ബട്‌ലര്‍ ഇംഗ്ലണ്ടിന്‍റെ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിംഗ് ചെയ്ത പന്തില്‍ ബാറ്റ് വെച്ച ബട്‌ലറെ വിക്കറ്റിന് പിന്നില്‍ റി‌സ്‌വാന്‍ കൈയിലൊതുക്കി. 17 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ ബട്‌ലര്‍ 27 റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 137 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28ഉം മുഹമ്മദ് റിസ്‌വാന്‍ 15ഉം റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറില്‍ 12 റണ്‍സിന് മൂന്നും ആദില്‍ റഷീദ് നാലോവറില്‍ 22 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലില്ല. ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടം ജയിച്ച ടീമില്‍ പാക്കിസ്ഥാനും മാറ്റമൊന്നും വരുത്തിയിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios