ടി20 ലോകകപ്പ് ഫൈനല്‍: പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് നിര്‍ണായക ടോസ്

ഫൈനലിന് മഴ ഭീഷണിയുള്ളതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്ക് മുന്‍തൂക്കമുണ്ട്. മെല്‍ബണിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.

T20 World Cup Final:England won the toss and choose to field against Pakistan

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ നിര്‍ണായക ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ഇന്ത്യക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലില്ല. ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടം ജയിച്ച ടീമില്‍ പാക്കിസ്ഥാനും മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഫൈനലിന് മഴ ഭീഷണിയുള്ളതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്ക് മുന്‍തൂക്കമുണ്ട്. മെല്‍ബണിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. ഫൈനലില്‍ ചരിത്രം ആവര്‍ത്തിക്കാനാണ് ബാബര്‍ അസമിന്‍റെയും പാക്കിസ്ഥാന്‍റെയും ശ്രമം. പുറത്താകലിന്‍റെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം സെമിയിലെത്തിയ പാക്കിസ്ഥാൻ ന്യൂസിലൻഡിനെ തകര്‍ത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ-പാക് സ്വപ്ന ഫൈനൽ എന്ന ആരാധകരുടെ ആഗ്രഹം തല്ലിക്കെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുത്ത് ജോസ് ബട്‌ലറും ബാബര്‍ അസമും

പാക്  ബൗളിംഗ് നിരയും ഇംഗ്ലീഷ് ബാറ്റിംഗ് നിരയും തമ്മിലായിരിക്കും മത്സരം. ഷഹീൻ ഷാ അഫ്രീദിയും ഷദാബ് ഖാനും നയിക്കുന്ന ബൗളിംഗ് നിരയ്ക്കെതിരെ ജോസ് ബട്ട്‍ലറും, അലക്സ് ഹെയ്ൽസും, ബെൻ സ്റ്റോക്സും ബാറ്റെടുക്കുമ്പോൾ ആവേശം അല തല്ലുമെന്നുറപ്പ്.

പാക്കിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: Babar Azam(c), Mohammad Rizwan(w), Mohammad Haris, Shan Masood, Iftikhar Ahmed, Shadab Khan, Mohammad Nawaz, Mohammad Wasim Jr, Naseem Shah, Haris Rauf, Shaheen Afridi.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Jos Buttler(w/c), Alex Hales, Philip Salt, Ben Stokes, Harry Brook, Liam Livingstone, Moeen Ali, Sam Curran, Chris Woakes, Chris Jordan, Adil Rashid.

Latest Videos
Follow Us:
Download App:
  • android
  • ios