ടി20 ലോകകപ്പ്: മഴനിഴലില്‍ ഇന്ന് കിരീടപ്പോരാട്ടം; രണ്ടാം കിരീടം തേടി പാകിസ്ഥാനും ഇംഗ്ലണ്ടും
ചരിത്രം ആവര്‍ത്തിക്കാനാണ് ബാബര്‍ അസമിന്റെയും ശ്രമം. അവിശ്വസനീയമാം വിധം സെമിയിലെത്തിയ പാകിസ്ഥാൻ ന്യൂസിലൻഡിനെ തകര്‍ത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് സ്വപ്ന ഫൈനൽ എന്ന ആരാധകരുടെ ആഗ്രഹം തല്ലിക്കെടുത്തി ഇംഗ്ലണ്ടും.
മെല്‍ബണ്‍: ടി20 ലോകകപ്പിന്‍റെ കലാശപ്പോരിൽ ഇംഗ്ലണ്ട് ഇന്ന് പാകിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മെൽബണിലാണ് മത്സരം. കളിയ്ക്ക് മഴ ഭീഷണിയുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം മെൽബണിൽ വീണ്ടുമൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ പോരാട്ടം. 1992ൽ ഏകദിന ലോകപ്പിന്‍റെ ഫൈനലിൽ ഇംഗ്ലണ്ടിന്റെ തകര്‍ത്താണ് ഇമ്രാൻ ഖാന്‍റെ പാകിസ്ഥാൻ ആദ്യ വിശ്വ കിരീടം നേടിയത്.
ചരിത്രം ആവര്‍ത്തിക്കാനാണ് ബാബര്‍ അസമിന്റെയും ശ്രമം. അവിശ്വസനീയമാം വിധം സെമിയിലെത്തിയ പാകിസ്ഥാൻ ന്യൂസിലൻഡിനെ തകര്‍ത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് സ്വപ്ന ഫൈനൽ എന്ന ആരാധകരുടെ ആഗ്രഹം തല്ലിക്കെടുത്തി ഇംഗ്ലണ്ടും.
റിസര്‍വ് ദിനവും മഴ ഭീഷണി; ട്വന്‍റി 20 ലോകകപ്പ് കലാശപ്പോര് എയറില്‍, മാനത്ത് നോക്കി ഐസിസിയും ആരാധകരും
പാക് ബൗളിംഗ് നിരയും ഇംഗ്ലീഷ് ബാറ്റിംഗ് നിരയും തമ്മിലായിരിക്കും മത്സരം. ഷഹീൻ ഷാ അഫ്രീദിയും ഷദാബ് ഖാനും നയിക്കുന്ന ബൗളിംഗ് നിരയ്ക്കെതിരെ ജോസ് ബട്ട്‍ലറും, അലക്സ് ഹെയ്ൽസും, ബെൻ സ്റ്റോക്സും ബാറ്റെടുക്കുമ്പോൾ ആവേശം അല തല്ലുമെന്നുറപ്പ്. പരിക്കാണ് ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വെല്ലുവിളി. മികച്ച ഫോമിലുള്ള പേസര്‍ മാര്‍ക്ക് വുഡ് പരിക്കുമാറി കളിച്ചാല്‍ ഇംഗ്ലണ്ടിന് അത് കരുത്താകും. ബാറ്റര്‍ ഡേവിഡ് മലന്‍ ഇന്ന് കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
മറുവശത്ത് പരിക്കില്‍ നിന്ന് മാറി ഫോമിലേക്ക് മടങ്ങിയെത്തിയ ഷഹീന്‍ അഫ്രീദി പാക്കിസ്ഥാന പ്രതീക്ഷ നല്‍കുന്നു. ഹാരിസ് റൗഫും നസീം ഷായും മുഹമ്മദ് വസീമും അടങ്ങുന്ന പേസ് നിരക്ക് ഷദാബ് ഖാന്‍റെയും മുഹമ്മദ് നവാസിന്‍റെയും സ്പിന്‍ പിന്‍ബലവുമുണ്ട്. പതിനൊന്നാം നമ്പര്‍ വരെ ബാറ്റ് പിടിക്കാന്‍ അറിയാവുന്നരാണെന്നതാണ് ഇംഗ്ലണ്ടിന്‍റെ മുന്‍തൂക്കം. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം ഇംഗ്ലീഷ് ബാറ്റര്‍മാരും പാക് ബൗളര്‍മാരും തമ്മിലാവും.
ട്വന്‍റി 20 ലോകകപ്പ് കിരീടം പാകിസ്ഥാന്‍ കൊണ്ടുപോകും; പറയുന്നത് ഇന്ത്യന്‍ മുന്‍ താരം
എന്നാൽ ഇതിനെല്ലാം മെൽബണിലെ മാനം കനിയണം.രസം കൊല്ലിയായി മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ കളിച്ചാൽ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് നീളും. രണ്ടാം ടി20 കിരീടം നേടി ഏറ്റവും കൂടുതൽ കിരീടമെന്ന വിൻഡീസിന്‍റെ റെക്കോര്‍ഡിനൊപ്പം എത്താനാണ് ഇരുകൂട്ടരുടെയും ശ്രമം. പാകിസ്ഥാൻ 2009ലും ഇംഗ്ലണ്ട് 2010ലും ജേതാക്കളായിട്ടുണ്ട്.