തോല്‍വിക്ക് പിന്നാലെ ലങ്കക്ക് അടുത്ത തിരിച്ചടി, യുവ പേസര്‍ പരിക്കേറ്റ് പുറത്ത്

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ എത്താനുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയ ഇന്ന് ശ്രീലങ്കയെ 55 റണ്‍സിന് അട്ടിമറിച്ചിരുന്നു. 164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 29 റണ്‍സെടുത്ത ക്യാപ്റ്റന്ർ ദസുന്‍ ഷനകയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

 

T20 World Cup: Dilshan Madushanka ruled out from Sri Lankan Team, Binura Fernando named as replacement

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കക്ക് അടുത്ത തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ യുവ പേസര്‍ ദില്‍ഷന്‍ മധുഷങ്കക്ക് ലോകകപ്പില്‍ കളിക്കാനാവില്ല. ഇടംകൈയന്‍ പേസറായ മധുഷങ്ക ഏഷ്യാ കപ്പിലടക്കം ലങ്കക്കായി മികവ് കാട്ടിയിരുന്നു.

ഏഷ്യാ കപ്പില്‍ അരങ്ങേറിയ മധുഷങ്ക ആറ് മത്സരങ്ങളില്‍ 7.75 ഇക്കോണമിയില്‍ ആറ് വിക്കറ്റ് എടുത്ത് ശ്രീലങ്കയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചരുന്നു. ലഹിരു കുമാരയും പ്രമോദ് മധുഷനും ലങ്കന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ പേസര്‍മാരായുണ്ട്.മധുഷങ്കയെപ്പോലെ ഇടം കൈയന്‍ പേസറാണ് ബിനുര ഫെര്‍ണാണ്ടോ.

ടി20 ലോകകപ്പില്‍ ലങ്കയുടെ ബൗളിംഗ് പ്രതീക്ഷകളിലൊരാളായിരുന്നു മധുഷങ്കക്ക് പകരക്കാരനായി ബിനുര ഫെര്‍ണാണ്ടോയെ ലങ്ക 15 ടീമില്‍ ഉള്‍പ്പെടുത്തി. ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഫെര്‍ണാണ്ടോ ടീമിന്‍റെ ഭാഗമാകും. ശ്രീലങ്കക്കായി ഇതുവരെ ഒമ്പത് ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഫെര്‍ണാണ്ടോ.

വണ്ടര്‍ നമീബിയ! ഏഷ്യന്‍ ചാമ്പ്യന്‍മാരായ ലങ്കയെ 55 റണ്‍സിന് മലര്‍ത്തിയടിച്ചു; ടി20 ലോകകപ്പിന് അട്ടിമറി തുടക്കം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ എത്താനുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയ ഇന്ന് ശ്രീലങ്കയെ 55 റണ്‍സിന് അട്ടിമറിച്ചിരുന്നു. 164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 29 റണ്‍സെടുത്ത ക്യാപ്റ്റന്ർ ദസുന്‍ ഷനകയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

18ന് യുഎഇക്കെതിരെ ആണ് ശ്രീലങ്കയുടെ അടുത്ത മത്സരം.  20ന് നെതര്‍ലന്‍ഡ്സുമായും ശ്രീലങ്കക്ക് മത്സരമുണ്ട്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുക. ഇന്നത്തെ ജയത്തോടെ നമീബിയ സൂപ്പര്‍ 12 ല്‍ എത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 55 റണ്‍സിന്‍റെ കനത്ത തോല്‍വി ശ്രീലങ്കയുടെ നെറ്റ് റണ്‍റേറ്റിനെയും ബാധിച്ചേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios