ടി20 ലോകകപ്പ്: ഇന്ത്യയില്ല, ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിസ് ഗെയ്ല്‍
ആന്ദ്രെ റസലിന്‍റെയും കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെയും ഡ്വയിന്‍ ബ്രാവോയുടെയുമെല്ലാം അഭാവം വിന്‍ഡീസിനെ ബുദ്ധിമുട്ടിക്കുമെങ്കിലും ഏത് എതിരാളികളെയും വീഴ്ത്താനുള്ള പ്രതിഭാസമ്പത്ത് വിന്‍ഡീസിന് ഉണ്ടെന്നും ഗെയ്ല്‍ പറഞ്ഞു.
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമായിരിക്കും ഫൈനലില്‍ ഏറ്റമുട്ടുകയെന്ന് ക്രിസ് ഗെയ്ല്‍ ദൈനിക് ജാഗരണോട് പറഞ്ഞു.
ആന്ദ്രെ റസലിന്‍റെയും കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെയും ഡ്വയിന്‍ ബ്രാവോയുടെയുമെല്ലാം അഭാവം വിന്‍ഡീസിനെ ബുദ്ധിമുട്ടിക്കുമെങ്കിലും ഏത് എതിരാളികളെയും വീഴ്ത്താനുള്ള പ്രതിഭാസമ്പത്ത് വിന്‍ഡീസിന് ഉണ്ടെന്നും ഗെയ്ല്‍ പറഞ്ഞു. വിന്‍ഡീസ് ടീമിലുള്ള കളിക്കാരെല്ലാം പ്രതിഭാധനരാണ്. എതിരാളികളെ വിറപ്പിക്കാനുള്ള കരുത്ത് ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ വിന്‍ഡീസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഗെയ്ല്‍ പറഞ്ഞു.
ഗെയ്‌ലിന്‍റെ പ്രവചനത്തെ സാധൂകരിക്കുന്ന പ്രകടനമല്ല സമീപകാലത്ത് വിന്‍ഡീസ് ടീം പുറത്തെടുക്കുന്നത് എന്നതാണ് വസ്തുത. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് മത്സര ടി20 പരമ്പരയില്‍ വിന്‍ഡീസ് സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.
സന്നാഹമത്സരത്തില്‍ നിന്ന് വിശ്രമമെടുത്ത കോലിക്ക് ആശാന്‍ ദ്രാവിഡിന്‍റെ സ്പെഷ്യല്‍ ക്ലാസ്-വീഡിയോ
16ന് തുടങ്ങുന്ന ടി20 ലോകകപ്പില്‍ ആദ്യം സൂപ്പര്‍ 12ല്‍ എത്താനുള്ള യോഗ്യതാ പോരാട്ടങ്ങളാണ്. എട്ട് ടീമുകളാണ് സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുള്ളത്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് നേരിട്ട് സൂപ്പര്‍ 12 യോഗ്യ നേടിയ ടീമുകള്‍. ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്ക അടക്കമുള്ള ടീമുകള്‍ സൂപ്പര്‍ 12ല്‍ എത്താന്‍ യോഗ്യതാ റൗണ്ട് കളിക്കണം.
ടി20 ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ ഒഴിവാക്കിയാണ് വിന്‍ഡീസ് ഇത്തവണ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. കെയ്റോണ്‍ പൊള്ളാര്‍ഡും ഡ്വയിന്‍ ബ്രാവോയും വിമരമിച്ചിക്കുകയും ഷിമ്രോണ്‍ ഹെറ്റ്മെയറെ ഒഴിവാക്കുകയും ചെയ്തതോടെ കരുത്തുചോര്‍ന്നെങ്കിലും ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിച്ച് തഴക്കം വന്ന കളിക്കാര്‍ വിന്‍ഡീസ് ടീമിലുണ്ട്.
സ്മൃതിയെ മറികടന്ന് ചരിത്രനേട്ടവുമായി ഹര്‍മന്‍പ്രീത്; സെപ്റ്റംബറിലെ ഐസിസി വനിതാ താരം
ടി20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീം: Nicholas Pooran (c), Rovman Powell, Yannic Cariah, Johnson Charles, Sheldon Cottrell, Shamarh Brooks, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Evin Lewis, Kyle Mayers, Obed Mccoy, Raymon Reifer, Odean Smith.