ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടം നിന്ന് കാണാനും കൂട്ടയിടി; സ്റ്റാന്‍ഡിം റൂം ടിക്കറ്റുകളും വിറ്റു തീര്‍ന്നു

ഇതിന് പിന്നാലെയാണ് നിന്ന് കളി കാണാന്‍ തയാറുള്ളവര്‍ക്കായി സ്റ്റാന്‍ഡിംഗ് ടിക്കറ്റുകള്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയത്. ഇതാണ് വില്‍പ്പനക്കുവെച്ച് പത്ത് മിനിറ്റിനുള്ളില്‍ വിറ്റു തീര്‍ന്നത്. അതേസമയം, ടിക്കറ്റുകള്‍ സ്വന്തമാക്കിയെങ്കിലും എന്തെങ്കിലും കാരണവശാല്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ വരാന്‍ കഴിയാത്തവര്‍ക്കായി ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ് ഫോമും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

T20 World Cup: Additional standing room tickets for India vs Pakistan match sold within 10 minutes

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഈ മാസം 23ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 പോരാട്ടം നിന്ന് കാണാനായി സംഘാടകര്‍
ഏര്‍പ്പെടുത്തിയ അധിക ടിക്കറ്റുകളും നിമിഷനേരം കൊണ്ട് വിറ്റു തീര്‍ന്നു. ഒരു ലക്ഷത്തോളം പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്(എംസിജി) ഇന്ത്യാ-പാക് പോരാട്ടം. മത്സരത്തിന്‍റെ സീറ്റ് ടിക്കറ്റുകളെല്ലാം വില്‍പ്പനക്കെതിരെ മണിക്കൂറുകള്‍ കൊണ്ട് വിറ്റുപോയിരുന്നു.

ഇതിന് പിന്നാലെയാണ് നിന്ന് കളി കാണാന്‍ തയാറുള്ളവര്‍ക്കായി സ്റ്റാന്‍ഡിംഗ് ടിക്കറ്റുകള്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയത്. ഇതാണ് വില്‍പ്പനക്കുവെച്ച് പത്ത് മിനിറ്റിനുള്ളില്‍ വിറ്റു തീര്‍ന്നത്. അതേസമയം, ടിക്കറ്റുകള്‍ സ്വന്തമാക്കിയെങ്കിലും എന്തെങ്കിലും കാരണവശാല്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ വരാന്‍ കഴിയാത്തവര്‍ക്കായി ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ് ഫോമും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 22ന് സിഡ്നിയില്‍ നടക്കുന്ന ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് സൂപ്പര്‍ 12 പോരാട്ടത്തിന്‍റെ ടിക്കറ്റുകളും പൂര്‍ണമായും വിറ്റു തീര്‍ന്നു.

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഷഹീന്‍ അഫ്രീദി എത്തുമോ; മറുപടി നല്‍കി റമീസ് രാജ

കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിന്‍റെ തനിയാവര്‍ത്തനമാകും ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടം. വിവിധ മത്സരങ്ങളുടേതായി ഇതുവരെ ആറ് ലക്ഷത്തിലധികം ടിക്കറ്റുകലാണ് വിറ്റു പോയത്. ഒക്‌ടോബർ 27-ന് സിഡ്നിയില്‍ നടക്കുന്ന ഡബിൾ-ഹെഡർ-ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്, ഇന്ത്യ-ഗ്രൂപ്പ് എ റണ്ണർഅപ്പ് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകള്‍ നിലവില്‍ ആരാധകര്‍ക്ക് ലഭ്യമാണ്.

ഞായറാഴ്ച സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തോടെയാണ് ലോകകപ്പ് തുടങ്ങുക. ഇന്ത്യ അടക്കം എട്ടു ടീമുള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും അടക്കം എട്ടു ടീമുകള്‍ യോഗ്യതാ പോരാട്ടം കളിച്ച് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടണം. യോഗ്യതാ പോരാട്ടങ്ങളില്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ല്‍ എത്തുക. 23ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് തുടങ്ങും.

സയ്യിദ് മുഷ്താഖ് അലി: സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി; ഹരിയാനക്കെതിരെ സ്‌കോര്‍ പിന്തുടരുന്ന കേരളത്തിന് തകര്‍ച്ച

Latest Videos
Follow Us:
Download App:
  • android
  • ios