രോഹിത്തും കോലിയും സൂര്യയുമല്ല; ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോററെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഓസ്ട്രേലിയയിലെ ബൗണ്‍സുള്ള പിച്ചുകള്‍ രാഹുലിന്‍റെ ബാറ്റിംഗ് ശൈലിക്ക് അനുകൂലമാണ്. 20 ഓവറും ക്രീസില്‍ നിന്നാല്‍ രാഹുലിന് വലിയ സ്കോര്‍ നേടാനാവും. പന്ത് അനായാസം ബാറ്റിലേക്ക് വരുന്ന ഓസീസിലെ പിച്ചുകള്‍ രാഹുലിന്‍റെ ശൈലിക്ക് ഇണങ്ങും.

T20 World Cup: Aakash Chopra predicts India's top scorer

ദില്ലി: ടി20 ലോകകപ്പിലെ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി. ടീമുകളെല്ലാം അവസാനഘട്ട തയാറെടുപ്പിലാണ്. ടി20  പരമ്പരകളും സന്നാഹമത്സരങ്ങളുമെല്ലാം ആയി ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകള്‍ നേടി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ നേരത്തെ എത്തിക്കഴിഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് സന്നാഹ മത്സരങ്ങളില്‍ കളിച്ച ഇന്ത്യന്‍ ടീം ഒരെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടാമത്തേത്തില്‍ തോറ്റു.

ഇനി ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടം തുടങ്ങുന്നതിന് തൊട്ടുമുമ്പ് നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കും റണ്ണറപ്പുകളായ ന്യൂസിലന്‍ഡിനുമെതിരെ ആണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍. സൂപ്പര്‍ 12ലെ ആദ്യ പോരാട്ടം 23ന് പാക്കിസ്ഥാനെതിരെ ആണ്. ഈ അവസരത്തില്‍ ടി20 ലോകകപ്പില്‍ ആരാകും ഇന്ത്യയുടെ ടോപ് സ്കോറർ എന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഓപ്പണര്‍ കെ എല്‍ രാഹുലാവും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്കോററാകുകയെന്ന് ചോപ്ര പറയുന്നു.

ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീം അടിമുടി മാറും; പ്രവചനവുമായി രവി ശാസ്ത്രി

ഓസ്ട്രേലിയയിലെ ബൗണ്‍സുള്ള പിച്ചുകള്‍ രാഹുലിന്‍റെ ബാറ്റിംഗ് ശൈലിക്ക് അനുകൂലമാണ്. 20 ഓവറും ക്രീസില്‍ നിന്നാല്‍ രാഹുലിന് വലിയ സ്കോര്‍ നേടാനാവും. പന്ത് അനായാസം ബാറ്റിലേക്ക് വരുന്ന ഓസീസിലെ പിച്ചുകള്‍ രാഹുലിന്‍റെ ശൈലിക്ക് ഇണങ്ങും.

ബൗളിംഗിലാണെങ്കില്‍ അര്‍ഷ്ദീപ് സിംഗായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരം. ന്യൂബോളിലും ഡെത്ത് ഓവറുകളിലും റണ്‍നിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ അര്‍ഷ്ദീപിന് വലിയ പങ്കുവഹിക്കാനുണ്ട്. മധ്യ ഓവറുകളില്‍ ഒരോവര്‍ അര്‍ഷ്ദീപിനെക്കൊണ്ട് എറിയിക്കാനും സാധ്യതയുണ്ട്. ഓസീസിലെ പിച്ചുകളും വലിയ ഗ്രൗണ്ടും അര്‍ഷ്ദീപിന് അനുകൂല ഘടകങ്ങളാണ്.

ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പരാജയമാണെന്ന എന്‍.ശ്രീനിവാസന്‍റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഗാംഗുലി

ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്നും ഏറ്റവും മികച്ച പകരക്കാരുടെ നിരയും ഏറ്റവും മികച്ച ലീഗും അവകാശപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ലോകകപ്പില്‍ ഇന്ത്യ കീരീടം നേടുമെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios