ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരായ ജയം, ഇന്ത്യ സെമി ഉറപ്പിച്ചോ ?; കണക്കുകളും സാധ്യതകളും ഇങ്ങനെ
ആദ്യ മത്സരങ്ങളിലെ ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ ബംഗ്ലാദേശും ഇന്ത്യയും പോയിന്‍റ് പട്ടികയിൽ മുന്നിലെത്തി. റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശാണ് ഒന്നാമത്. മഴ കളിമുടക്കിയതിനാൽ ഓരോ പോയിന്‍റ് വീതം നേടിയ ദക്ഷിണാഫ്രിക്കയും സിംബാബ്‍വെയുമാണ് തൊട്ടുപിന്നിൽ.
മെല്‍ബണ്‍: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ജയത്തോടെ ഇന്ത്യയുടെ സെമിപ്രവേശം എളുപ്പമായിരിക്കെയാണ്. വൻ അട്ടിമറികൾ നടന്നില്ലെങ്കിൽ അവസാന നാലിൽ ഇന്ത്യക്ക് സ്ഥാനമുറപ്പ്. മറ്റന്നാൾ നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സൂപ്പർ 12ൽ 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളാണ് സെമിയിലേക്ക് മുന്നേറുക.
ആദ്യ മത്സരങ്ങളിലെ ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ ബംഗ്ലാദേശും ഇന്ത്യയും പോയിന്‍റ് പട്ടികയിൽ മുന്നിലെത്തി. റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശാണ് ഒന്നാമത്. മഴ കളിമുടക്കിയതിനാൽ ഓരോ പോയിന്‍റ് വീതം നേടിയ ദക്ഷിണാഫ്രിക്കയും സിംബാബ്‍വെയുമാണ് തൊട്ടുപിന്നിൽ. പാകിസ്ഥാനോട് ജയിച്ച് ആത്മവിശ്വാസത്തോടെ തുടക്കമിട്ട ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോട് തോറ്റാലും ബംഗ്ലാദേശ്,നെതർലൻഡ്സ്,സിംബാബ്‍വെ ടീമുകളോട് ജയിച്ചാൽ സെമി ഉറപ്പിക്കാം.
ദ്രാവിഡും രോഹിത്തും കോലിയും തടഞ്ഞു; സിഡ്നിയിലെ ദീപാവലി പാര്‍ട്ടി ഉപേക്ഷിച്ച് ടീം ഇന്ത്യ
താരതമ്യേന ദുർബലരായ ടീമുകൾ ഇന്ത്യയെ അട്ടിമറിച്ചില്ലെങ്കിലും മഴ എല്ലാ ടീമുകൾക്കും ഓസ്ട്രേലിയയിൽ ഭീഷണിയാണ്. ദക്ഷിണാഫ്രിക്ക പാകിസ്ഥാൻ പോരാട്ടമാകും ഗ്രൂപ്പിലെ സെമിപ്രവേശനത്തിൽ നിർണായകം. വിജയമുറപ്പിച്ച സിംബ്‍വെക്കെതിരായ കളി മഴകൊണ്ടുപോയതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യ-പാകിസ്ഥാൻ ടീമുകൾക്കെതിരായ മത്സരം ഏറെ നിർണായകമാകും.
പാക്കിസ്ഥാനെതിരെ തോറ്റാൽ ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും. ഇല്ലെങ്കിൽ വൻ അട്ടിമറികൾ സംഭവിക്കുകയോ വേണം. 30നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. അടുത്ത മാസം മൂന്നിന് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ആറിന് സിംബാബ്‌വെക്കെതിരെ ഇന്ത്യ അവസാന മത്സരം കളിക്കുമ്പോള്‍ പാക്കിസ്ഥാന്‍റെ അവസാന മത്സരം ബംഗ്ലാദേശിനെതിരെ ആണ്. നെതര്‍ലന്‍ഡ്സാണ് ദക്ഷിണാഫ്രിക്കക്ക് അവസാന മത്സരത്തില്‍ എതിരാളികള്‍.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ രക്ഷിച്ചതിന് അശ്വിനോട് നന്ദി പറഞ്ഞ് കാര്‍ത്തിക്-വീഡിയോ
ഞായറാഴ്ച മെല്‍ബണില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ അവസാന പന്തിാലണ് ടീം ഇന്ത്യ കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കരുത്തില്‍ നാല് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ടീം ഇന്ത്യ നേടി.