ടി20 ലോകപ്പ്: ചരിത്രം ആവര്‍ത്തിക്കാന്‍ ബാബര്‍, മധുരപ്രതികാരത്തിന് ബട്‌ലര്‍

മഴ കളിച്ചതോടെ മത്സരമുപേഷിച്ചു.പാകിസ്ഥാൻ രക്ഷപ്പെട്ടു. അവിടെ നിന്ന് ശ്രീലങ്കയേയും, കരുത്തരായ ഓസ്ട്രേലിയയേയും ന്യൂസിലൻഡിനേയും തോൽപ്പിച്ച് ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി സെമിയിലേക്ക്.

T20 World Cup 2022: Will Babar Azam and team repeat 1992 world cup history

മെല്‍ബണ്‍: ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ കുതിപ്പിന് 1992 ഏകദിന ലോകകപ്പുമായി ഏറെ സാമ്യതകളുമുണ്ട്. സെമി കാണില്ലെന്ന് തോന്നിച്ച ഇമ്രാൻ ഖാന്‍റെ ടീം അന്ന് കപ്പുമായാണ് ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയത്. അവിശ്വസനീയം, അങ്ങനെയെ പാകിസ്ഥാന്‍റെ ഇത്തവണത്തെ സെമി പ്രവേശനത്തെ ഏതൊരു ക്രിക്കറ്റ് ആരാധകനും വിശേഷിപ്പിക്കാനാവൂ. ഇന്ത്യയോടും സിംബാബ്‌വെയോടും  തോറ്റ് പുറത്താകലിന്‍റെ വക്കിലായിരുന്ന പാകിസ്ഥാന്‍.

നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെഅട്ടിമറിച്ചതോടെയാണ് സെമിയിലേക്കുള്ള വഴി തുറന്നത്. ഇത്തരമൊരു അവശ്വസീനയ കുതിപ്പിലാണ് പാകിസ്ഥാൻ 1992ലെ ഏകദിന ലോകകപ്പ് നേടിയത്. ആ ടൂര്‍ണമെന്‍റ് നടന്നതും ഇതേ ഓസ്ട്രേലിയയിൽ. ഇത്തവണ ഇന്ത്യയോടാണെങ്കില്‍ 1992ല്‍ വിൻഡീസിനോട് തോറ്റായിരിന്നു തുടക്കം. പിന്നാലെ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും അടിപതറി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും തോൽവിയുടെ വക്കിലായിരുന്നു.

പാകിസ്ഥാനോ ഇംഗ്ലണ്ടോ; ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് സച്ചിനും ലാറയും

എന്നാൽ മഴ കളിച്ചതോടെ മത്സരമുപേഷിച്ചു.പാകിസ്ഥാൻ രക്ഷപ്പെട്ടു. അവിടെ നിന്ന് ശ്രീലങ്കയേയും, കരുത്തരായ ഓസ്ട്രേലിയയേയും ന്യൂസിലൻഡിനേയും തോൽപ്പിച്ച് ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി സെമിയിലേക്ക്. അവിടെ കളി മാറി. ഇത്തവണത്തെ പോലെ എതിരാളികളായി ഉണ്ടായിരുന്നത് ന്യൂസിലൻഡ്.

മാര്‍ട്ടിൻ ക്രോയുടെ ടീമിനെ തോൽപ്പിച്ച് കലാശക്കളിക്ക്. അവിടെ എതിരാളി ഇംഗ്ലണ്ട്. പാകിസ്ഥാൻ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യംപിന്തുടര്‍ന്ന ഇംഗ്ലണ്ട് 227ൽ വീണു. പാകിസ്ഥാന് ആദ്യ വിശ്വകിരീടം.  ഇത്തവണയും പുറത്താകലിന്‍റെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധമാണ് പാകിസ്ഥാൻ സെമിയിലെത്തിയത്. സെമിയില്‍ ഇത്തവണയും തകര്‍ത്തത് ന്യൂസിലൻഡിനെ തന്നെ.

റിസര്‍വ് ദിനവും മഴ ഭീഷണി; ട്വന്‍റി 20 ലോകകപ്പ് കലാശപ്പോര് എയറില്‍, മാനത്ത് നോക്കി ഐസിസിയും ആരാധകരും

ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് സ്വപ്ന ഫൈനൽ എന്ന ആരാധകരുടെ ആഗ്രഹം തല്ലിക്കെടുത്തി ഇംഗ്ലണ്ടും ഫൈനലിലെത്തിയതോടെ 1992ലെ തനിയാവര്‍ത്തനത്തിന് അരങ്ങൊരുങ്ങി. 30 വര്‍ഷത്തിനുശേഷം മെൽബണിൽ ഇംഗ്ലണ്ടും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോൾ ചരിത്രം ആവര്‍ത്തിക്കുമോ അതോ ഇംഗ്ലണ്ട് പകരം വീട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios