ദ്രാവിഡും രോഹിത്തും കോലിയും തടഞ്ഞു; സിഡ്നിയിലെ ദീപാവലി പാര്‍ട്ടി ഉപേക്ഷിച്ച് ടീം ഇന്ത്യ

പാക്കിസ്ഥാനെതിരായ മത്സരശേഷമാണ് ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂവെന്നും ഇപ്പോഴെ ആഘോഷമൊക്കെ നടത്തി കളിയിലെ ശ്രദ്ധ കളയരുതെന്നും സീനിയര്‍ താരങ്ങളായ കോലിയും രോഹിത്തും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നിലപാടെടുത്തത്. കളിക്കാര്‍ക്കൊപ്പം ഭാര്യമാരും കുട്ടികളും കൂടി പങ്കെടുക്കുന്ന രീതിയിലായിരുന്നു ദീപാവലി പാര്‍ട്ടി പ്ലാന്‍ ചെയ്തിരുന്നത്. 27ന് നെതര്‍ലന്‍ഡ്സിനെതിരെ സിഡ്നിയിലാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ രണ്ടാം മത്സരം.

T20 World Cup 2022: Team India cancels Diwali Dinner Party in Sydney

മെല്‍ബണ്‍: ദീപാവലി തലേന്ന് മെല്‍ബണില്‍ ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച ദീപാവലി പാര്‍ട്ടി ഇന്ത്യന്‍ ടീം ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരായ ജയത്തിന് പിന്നാലെയാണ് അടുത്ത മത്സരം നടക്കുന്ന സിഡ്നിയിലെ ടീം ഹോട്ടലില്‍ ടീം അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി വലിയ ദീപാവലി പാര്‍ട്ടി നടത്താന്‍ ടീം മാനേജ്മെന്‍റും കളിക്കാരും ചേര്‍ന്ന് പ്ലാന്‍ ചെയ്തത്. എന്നാല്‍ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂവെന്നും ആഘോഷം തുടങ്ങാറായില്ലെന്നും കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കര്‍ശന നിലപാടെടുത്തതോടെ പാക്കിസ്ഥാനെതിരായ ജയം ആഘോഷിക്കാനുള്ള നീക്കം ടീം അംഗങ്ങള്‍ ഉപേക്ഷിച്ചു.

പാക്കിസ്ഥാനെതിരായ മത്സരശേഷമാണ് ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂവെന്നും ഇപ്പോഴെ ആഘോഷമൊക്കെ നടത്തി കളിയിലെ ശ്രദ്ധ കളയരുതെന്നും സീനിയര്‍ താരങ്ങളായ കോലിയും രോഹിത്തും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നിലപാടെടുത്തത്. കളിക്കാര്‍ക്കൊപ്പം ഭാര്യമാരും കുട്ടികളും കൂടി പങ്കെടുക്കുന്ന രീതിയിലായിരുന്നു ദീപാവലി പാര്‍ട്ടി പ്ലാന്‍ ചെയ്തിരുന്നത്. 27ന് നെതര്‍ലന്‍ഡ്സിനെതിരെ സിഡ്നിയിലാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ രണ്ടാം മത്സരം.

ഓസീസ് താരത്തിന് കൊവിഡ്, ലോകകപ്പില്‍ വീണ്ടും കൊവിഡ് ആശങ്ക

ഇതിന് മുമ്പ് ഇന്ന് നിര്‍ബന്ധിത പരിശീലനമില്ലാതിരുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി. പാക്കിസ്ഥാനെതിരായ ജയത്തിനുശേഷം ടീം ഹോട്ടലിലോ ഡ്രസ്സിംഗ് റൂമില പ്രത്യേകിച്ച് ആഘോഷമൊന്നും നടത്തിയിരുന്നില്ല. മത്സരശേഷം കളിക്കാരെല്ലാം അവരവരുടെ ഹോട്ടല്‍ മുറികളിലേക്ക് മടങ്ങി. പിറ്റന്ന് പുലര്‍ച്ചെയുള്ള ഫ്ലൈറ്റിന് സിഡ്നിയിലേക്ക് പോകുകയും ചെയ്തു.

മെല്‍ബണിലെ സൂപ്പര്‍ പോരാട്ടത്തില്‍ അവസാന പന്തില്‍ ടീം ഇന്ത്യ കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കരുത്തില്‍ നാല് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കുകയായിരുന്നു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ടീം ഇന്ത്യ നേടി. 19-ാം ഓവറില്‍ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറിന് പറത്തി ആവേശക്കൊടുമുടി സൃഷ്‌ടിച്ച കോലി ഇന്നിംഗ്‌സിലെ അവസാന ഓവറിലെ അവസാന പന്തില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ആരാധകരെ തുള്ളിച്ചാടിച്ചു.

പാകിസ്ഥാനില്ല! ഇന്ത്യക്കൊപ്പം ആര് ടി20 ലോകകപ്പ് സെമിയില്‍ കടക്കും? പ്രവചനവുമായി മുന്‍ ബംഗ്ലാദേശ് താരം

അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടിയപ്പോള്‍ കോലി 53 പന്തില്‍ 82* റണ്‍സെടുത്ത് പുറത്താകാതെനിന്നു. 37 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ തിളങ്ങി. 

Latest Videos
Follow Us:
Download App:
  • android
  • ios