സിംബാബ്‌‌വെ വധത്തിന് ടീം ഇന്ത്യ; മെല്‍ബണില്‍ ടോസ് വീണു, റിഷഭ് പന്ത് ഇലവനില്‍

നോക്കൗട്ട് റൗണ്ടിന് മുമ്പ് ആവേശ ജയം നേടുകയാവും രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റേയും ലക്ഷ്യം

T20 World Cup 2022 Super 12 India vs Zimbabwe Toss Playing XI

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ സെമി ഉറപ്പിച്ച ഇന്ത്യ അല്‍പസമയത്തിനകം അവസാന സൂപ്പര്‍-12 മത്സരത്തിന് ഇറങ്ങും. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സിംബാബ്‌വെയാണ് എതിരാളികള്‍. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. നോക്കൗട്ട് റൗണ്ടിന് മുമ്പ് ആവേശ ജയം നേടുകയാവും രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റേയും ലക്ഷ്യം. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh.

സിംബാബ്‌വെ പ്ലേയിംഗ് ഇലവന്‍: Wesley Madhevere, Craig Ervine(c), Regis Chakabva(w), Sean Williams, Sikandar Raza, Tony Munyonga, Ryan Burl, Tendai Chatara, Richard Ngarava, Wellington Masakadza, Blessing Muzarabani.

ജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

എതിരാളികള്‍ സിംബാബ്‌വെയാണെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമെന്ന് രോഹിത് ടോസ് വേളയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സ്‌ക്വാഡില്‍ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം കളിക്കാത്ത താരമായതിനാല്‍ റിഷഭിന് അവസരം നല്‍കുന്നു എന്നും രോഹിത് വ്യക്തമാക്കി. സെമിയിലെ നാല് ടീമുകളും ഇതിനകം ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ നിന്ന് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും രണ്ടില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സെമിയിലെത്തിയ ടീമുകള്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോര് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ജയിച്ചു, ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിൽ, പോരാട്ടം തീപാറും 

Latest Videos
Follow Us:
Download App:
  • android
  • ios