ജീവന്‍മരണപ്പോരില്‍ ലങ്കക്കെതിരെ ഓസീസിന് 158 റണ്‍സ് വിജയലക്ഷ്യം
പതനിഞ്ചാം ഓവറില്‍ ലങ്ക 100 കടന്നതിന് പിന്നാലെ ഭാനുക രജപക്സ(7), ക്യാപ്റ്റന്‍ ദാസുന്‍ ഷനക((3), വാനിന്ദു ഹസരങ്ക(1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 97-2ല്‍ നിന്ന് ലങ്ക 120-6ലേക്ക് കൂപ്പു കുത്തി. പാറ്റ് കമിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ നേടിയ 20 റണ്‍സ് അടക്കം അവസാന നാലോവറില്‍ 46 റണ്‍സ് നേടിയാണ് ലങ്ക പൊരുതാവുന്ന സ്കോറിലെത്തിയത്.
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 40 റണ്‍സെടുത്ത പാതും നിസങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(5) രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും ധനഞ്ജയ ഡിസില്‍വയും നിസങ്കയും ചേര്‍ന്ന് ലങ്കയെ പന്ത്രണ്ടാം ഓവറില്‍ 75ല്‍ എത്തിച്ചു. 26 റണ്‍സെടുത്ത ഡിസില്‍വയെ മടക്കി ആഷ്ടണ്‍ അഗര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ നിസങ്ക(45 പന്തില്‍ 40) റണ്‍ ഔട്ടായി. ചരിത് അസലങ്ക(25 പന്തില്‍ 38) പൊരുതി നിന്നെങ്കിലും പിന്നീട് എത്തിയവരാരും പിടിച്ചു നില്‍ക്കാഞ്ഞത് ലങ്കക്ക് തിരിച്ചടിയായി.
പതിനഞ്ചാം ഓവറില്‍ ലങ്ക 100 കടന്നതിന് പിന്നാലെ ഭാനുക രജപക്സ(7), ക്യാപ്റ്റന്‍ ദാസുന്‍ ഷനക((3), വാനിന്ദു ഹസരങ്ക(1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 97-2ല്‍ നിന്ന് ലങ്ക 120-6ലേക്ക് കൂപ്പു കുത്തി. പാറ്റ് കമിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ നേടിയ 20 റണ്‍സ് അടക്കം അവസാന നാലോവറില്‍ 46 റണ്‍സ് നേടിയാണ് ലങ്ക പൊരുതാവുന്ന സ്കോറിലെത്തിയത്.
അവസാന രണ്ടോവറില്‍ ചാമിക കരുണരത്നെയും(7 പന്തില്‍ 14*), അസലങ്കയും ചേര്‍ന്ന് 31 റണ്‍സ് അടിച്ചെടുത്തതോടെ ലങ്ക 150 കടന്നു. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 26 റണ്‍സിനും മിച്ചല്‍ സ്റ്റാര്‍ക്ക് ആഷ്ടണ്‍ അഗര്‍ 25 റണ്‍സിനും പാറ്റ് കമിന്‍സ് റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ കനത്ത തോല്‍വി വഴങ്ങിയ ഓസീസിന് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.