'ഇംഗ്ലണ്ട് ഇന്ന് ടീം ഇന്ത്യയെ പൊട്ടിക്കും, കപ്പ് പാകിസ്ഥാന്‍ കൊണ്ടുപോകും'; അവകാശവാദവുമായി അക്‌തര്‍

ഇംഗ്ലണ്ട് രണ്ടാമത് ബാറ്റ് ചെയ്താല്‍ ടീം ഇന്ത്യ തരിപ്പണമാക്കും എന്ന് അക്‌തര്‍ അവകാശപ്പെടുന്നു

T20 World Cup 2022 Shoaib Akhtar warned Team India ahead IND vs ENG Semi

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാകിസ്ഥാന്‍ ഇതിനകം ഫൈനലിലെത്തിയെങ്കില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയേതീരൂ. ട്വന്‍റി 20യില്‍ ഏത് അത്ഭുതത്തിനും പോന്ന കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും എളുപ്പമല്ല. ഇതിനിടെ പോരാട്ടത്തിന് മൂര്‍ച്ച കൂട്ടി പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്‌തറിന്‍റെ പ്രവചനം എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മില്‍ കിരീടത്തിനായി കലാശപ്പോര് നടക്കുമെന്നാണ് റാവല്‍പിണ്ടി എക്‌സ്‌പ്രസ് പറയുന്നത്. 

ഇംഗ്ലണ്ട് രണ്ടാമത് ബാറ്റ് ചെയ്താല്‍ ടീം ഇന്ത്യ തരിപ്പണമാക്കും എന്ന് അക്‌തര്‍ അവകാശപ്പെടുന്നു. 'എനിക്ക് ഇന്ത്യയും പാകിസ്ഥാനും തമ്മിലൊരു മത്സരം ഇനിയും വേണം. എന്നാല്‍ 1992ല്‍ പാകിസ്ഥാന്‍ കപ്പുയര്‍ത്തിയ ചരിത്രം ആവര്‍ത്തിക്കും. ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി പാകിസ്ഥാന്‍, സെമിയില്‍ ഇന്ത്യയെ വീഴ്‌ത്തി ഇംഗ്ലണ്ട് ഫൈനലിലെത്തും. ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടമുയര്‍ത്തും. സെമിയില്‍ ടീം ഇന്ത്യ സ്കോര്‍ പിന്തുടരാനാണ് ആഗ്രഹിക്കുക. ഇംഗ്ലണ്ട് രണ്ടാമത് ബാറ്റ് ചെയ്യുന്നത് ഇന്ത്യയെ തകര്‍ക്കും. ഇംഗ്ലണ്ട് അനായാസമായി വിജയിക്കും. മത്സരം ഒരു ക്രിക്കറ്റ് വിരുന്നാകും ഏവര്‍ക്കും' എന്നുമാണ് അക്‌തര്‍ ഒരു പാകിസ്ഥാന്‍ ചാനലിനോട് വ്യക്തമാക്കിയത്. 

അഡ്‌ലെയ്‌ഡ് ഓവലില്‍ ഇന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചയ്‌ക്ക് 1.30ന് മത്സരം ആരംഭിക്കും. ഇന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് ഫൈനലില്‍ പാകിസ്ഥാനെ നേരിടാം. നേരത്തെ ന്യൂസിലന്‍ഡിനെ വീഴ്‌ത്തി പാകിസ്ഥാന്‍ ഫൈനലിലെത്തിയിരുന്നു. ഇതിന് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും കഴിയും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. അഡ്‌ലെയ്‌ഡിലെ സെമിക്ക് മഴ ഭീഷണിയില്ല. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ തല്‍സമയം ഇന്ത്യയില്‍ ആരാധകര്‍ക്ക് കാണാം. 

ഒന്നും രണ്ടുമല്ല, 10 തവണ മുട്ടുകുത്തിച്ചു! കോലിക്കെതിരെ ഇംഗ്ലണ്ടിന്‍റെ മാസ്റ്റര്‍ പ്ലാന്‍ മറ്റാരുമല്ല, പക്ഷേ..

Latest Videos
Follow Us:
Download App:
  • android
  • ios