ടീം ഇന്ത്യ പടിക്ക് പുറത്ത്; ട്വന്‍റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ

ഇക്കുറി ലോകകപ്പില്‍ സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ മലര്‍ത്തിയടിച്ചാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്

T20 World Cup 2022 no Team India Robin Uthappa predicted his four semi finalists

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിൽ ടീം ഇന്ത്യ സെമിയിൽ എത്തില്ലെന്ന് മുൻതാരം റോബിൻ ഉത്തപ്പ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സെമി ഫൈനലിൽ എത്തുമെന്നാണ് ഉത്തപ്പയുടെ പ്രവചനം. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ് തുടങ്ങിയതാണ് ഇന്ത്യക്ക് അന്ന് തിരിച്ചടിയായത്. 2007ലെ ടി20 പ്രഥമ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായിരുന്നു. 2014ൽ ഫൈനലിൽ തോറ്റപ്പോൾ, 2016ൽ സെമിയിൽ പുറത്തായി.

പ്രതീക്ഷയായി തുടക്കം

ഇക്കുറി ലോകകപ്പില്‍ സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ മലര്‍ത്തിയടിച്ചാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. സമകാലിക ക്രിക്കറ്റിലെ കിംഗ് താന്‍ തന്നെയെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് വിരാട് കോലി കാഴ്‌‌ചവെച്ച വിസ്‌മയ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. കോലി 53 പന്തില്‍ ആറ് ഫോറും 4 സിക്‌സും ഉള്‍പ്പടെ 82* റണ്‍സുമായി പുറത്താകാതെ നിന്നു. 

കിംഗ് കോലി തന്നെ

പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ടീം ഇന്ത്യ നേടി. അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിനാണ് വിജയറണ്‍ നേടിയത്. 37 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും നാല് വീതവും സൂര്യകുമാര്‍ യാദവ് 15നും പുറത്തായിരുന്നു. നേരത്തെ ബൗളിംഗില്‍ മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓരോരുത്തരേയും പുറത്താക്കി.  

ഇന്ത്യ-പാക് പോരാട്ടത്തിലെ നോബോള്‍ വിവാദം; അംപയര്‍ക്കെതിരെ ആഞ്ഞടിച്ച് അക്‌തര്‍

Latest Videos
Follow Us:
Download App:
  • android
  • ios