ടി20 ലോകകപ്പ്: ഇന്ത്യയുടെ തോല്‍വിയില്‍ പരിഹസിച്ച പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇര്‍ഫാന്‍ പത്താന്‍
ലോകകപ്പിലെ ഇന്ത്യയുടെ രണ്ട് വന്‍ പരാജയങ്ങളെ പരാമര്‍ശിച്ചായിരുന്നു ട്വീറ്റ്. എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപി നല്‍കിയിരിക്കുകയാണ് പത്താന്‍ ഇപ്പോള്‍.
ബറോഡ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായതിന് പിന്നാലെ പരിഹാസ ട്വീറ്റിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പത്തു വിക്കറ്റിന് തോല്‍പ്പിച്ചതും ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചതും ചേര്‍ത്തുവെച്ചാണ് ഷെഹ്‍ബാസ് ഷരീഫ് പരിഹാസ ട്വീറ്റിട്ടത്. ഈ ഞായറാഴ്ച ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ 152/0 vs 170/0 നും തോല്‍പ്പിച്ചവര്‍ ഏറ്റുമുട്ടുമെന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ലോകകപ്പിലെ ഇന്ത്യയുടെ രണ്ട് വന്‍ പരാജയങ്ങളെ പരാമര്‍ശിച്ചായിരുന്നു ട്വീറ്റ്. എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപി നല്‍കിയിരിക്കുകയാണ് പത്താന്‍ ഇപ്പോള്‍. നിങ്ങളും ഞങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നുവെച്ചാല്‍ ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കും നിങ്ങളാകട്ടെ മറ്റുള്ളവര്‍ തോല്‍ക്കുമ്പോഴും എന്നായിരുന്നു പത്താന്‍റെ മറുപടി. അതുകൊണ്ടാണ് നിങ്ങളുടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്നും പത്താന്‍ മറുപടി നല്‍കി,
ഒടുവില്‍ പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്, ജഡേജയെ നിലനിര്‍ത്തി ചെന്നൈ
യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങുകയായിരുന്നു. 152/0 എന്നതായിരുന്നു അന്നത്തെ പാകിസ്ഥാന്‍റെ സ്കോര്‍. ഇത്തവണ ഓസ്ട്രേലിയന്‍ മണ്ണില്‍ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചതും പത്ത് വിക്കറ്റിനായിരുന്ന. 170/0 എന്നായിരുന്നു മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ സ്കോര്‍.
ടി20 ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഒന്ന് പൊരുതാന്‍ പോലും കഴിയാതെയാണ് ഇന്ത്യ സെമിയില്‍ അടിയറവ് പറഞ്ഞത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 170 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ 49 പന്തില്‍ 80 റണ്‍സുമായി അലക്സ് ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സുമായും പുറത്താകാതെ നിന്നു.