നെതർലന്‍ഡ്സിനെതിരെ രോഹിത് ശർമ്മ ടോസ് ജയിക്കണം, ഇല്ലേല്‍ പണി പാളും!

ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്കോർ 163 എങ്കില്‍ രണ്ടാം ഇന്നിംഗ്സിലത് 138 മാത്രമാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് നേടിയ 221 റണ്‍സാണ് ഇവിടുത്തെ ഉയർന്ന സ്കോർ. 

T20 World Cup 2022 India vs Netherlands This is why Rohit Sharma needed toss at Sydney Cricket Ground

സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ രണ്ടാം സൂപ്പർ-12 മത്സരം നാളെയാണ്. നെതർലന്‍ഡ്സിനെ സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ ടീം ഇന്ത്യ നേരിടുമ്പോള്‍ ടോസിലേക്കാണ് കണ്ണുകളെല്ലാം. മഴയ്ക്ക് സാധ്യതയുണ്ട് എന്നതും രണ്ടാം ഇന്നിംഗ്സില്‍ പിച്ച് സ്ലോയാവും എന്നതും സിഡ്നിയില്‍ പ്രതീക്ഷിക്കാം. ഇതുവരെയുള്ള ചരിത്രം വച്ച് സിഡ്നി പിച്ചില്‍ ടോസ് എത്രത്തോളം നിർണായകമാകുമെന്ന് പരിശോധിക്കാം. സിഡ്നിയില്‍ മഴ പെയ്താല്‍ ടോസ് തന്നെയാകും വിജയികളെ തീരുമാനിക്കുന്നതില്‍ ഏറ്റവും നിർണായകമാവുക. 

ആദ്യം ബാറ്റ് ചെയ്യുന്ന ബാറ്റർമാർക്ക് അനുകൂലം എന്നതാണ് സിഡ്നി ക്രിക്കറ്റ് പിച്ചിന്‍റെ പൊതു ചരിത്രം. ഇതുവരെ 13 രാജ്യാന്തര ടി20 മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ടോസ് നേടുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. കണക്കുകള്‍ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലം എന്നതുതന്നെ കാരണം. ആദ്യം ബാറ്റ് ചെയ്തവർ ഏഴ് തവണ ജയിച്ചപ്പോള്‍ രണ്ടാമത് ക്രീസിലെത്തിയവർ അഞ്ച് വിജയത്തിലൊതുങ്ങി. ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്കോർ 163 എങ്കില്‍ രണ്ടാം ഇന്നിംഗ്സിലത് 138 മാത്രമാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് നേടിയ 221 റണ്‍സാണ് ഇവിടുത്തെ ഉയർന്ന സ്കോർ. ഇക്കുറി ലോകകപ്പില്‍ ഓസീസിനെതിരെ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സടിച്ചിരുന്നു ഇവിടെ. വിക്കറ്റ് സ്ലോയാവും എന്നതിനാല്‍ രണ്ടാമത്തെ ടീമിന് ബാറ്റിംഗ് ദുഷ്കരമാകും. ഡ്യൂവും ടേണും സ്പിന്നർമാരെ തുണയ്ക്കും. 

ഓസ്ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം പ്രകാരം നാളെ സിഡ്നിയില്‍ മഴയ്ക്ക് 40 ശതമാനം സാധ്യതയാണുള്ളത്. ഇന്ത്യ-നെതർലന്‍ഡ്സ് മത്സരത്തെയും മഴ സ്വാധീനിച്ചേക്കാം. ലോകകപ്പിലെ മത്സരങ്ങളെ മഴ ബാധിക്കുന്നത് തുടർക്കഥയാവുകയാണ്. മെല്‍ബണില്‍ ഇന്നത്തെ ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ ഇംഗ്ലണ്ട്-അയർലന്‍ഡ് ആദ്യ മത്സരത്തെ മഴ ബാധിച്ചിരുന്നു. മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ അയർലന്‍ഡ് അട്ടിമറിച്ചത് ശ്രദ്ധേയമായി. 

സിഡ്നിയില്‍ നാളെ ഇന്ത്യയുടെ മത്സരം മഴ കവരുമോ? കാലാവസ്ഥാ സാധ്യതകള്‍

Latest Videos
Follow Us:
Download App:
  • android
  • ios