തിരിച്ചെത്തുമോ റിഷഭ് പന്തും ചാഹലും, സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ബാറ്ററെന്ന നിലയില്‍ റിഷഭ് പന്തിന് കാര്യമായി തിളങ്ങാനാവാത്തതും കാര്‍ത്തിക്കിന്‍റെ സ്ഥാനം സുരക്ഷിതമാക്കുന്നു. ഈ വര്‍ഷം കളിച്ച 17 ഇന്നിംഗ്സില്‍ 338 റണ്‍സെ പന്തിന് നേടാനായിട്ടുള്ളു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്‍ത്തിക് സ്ഥാനം നിലനിര്‍ത്തി.

T20 World Cup 2022: India's probable Playing XI against Zimbabwe

മെല്‍ബണ്‍: ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തോ ആര്‍ അശ്വിന് പകരം സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലോ അന്തിമ ഇലവനില്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന അവസാനവട്ട പരിശീലനത്തിന് ശേഷമെ അന്തിമ ഇലവന്‍ സംബന്ധിച്ച ഏകദേശ ധാരണയുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്.

ഫിനിഷറായി ടീമിലെത്തിയ കാര്‍ത്തിക് കഴിഞ്ഞ മത്സരങ്ങളില്‍ 1,6, 7 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ആകെ നേരിട്ടത് 22 പന്തുകള്‍ മാത്രവും. ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്രീസിലെത്തിയ കാര്‍ത്തിക്കിന് മധ്യനിരയില്‍ സൂര്യക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്താനും കഴിഞ്ഞില്ല. ബംഗ്ലാദേശിനെതിരെ ഫിനിഷിംഗിന് അവസരം ലഭിച്ചെങ്കിലും കോലിയുമായുള്ള ധാരപ്പിശകില്‍ റണ്‍ ഔട്ടായി. എന്നാലും ടീം മാനേജ്മെന്‍റിന്‍റെ പിന്തുണ കാര്‍ത്തിക്കിനുണ്ട്.

ഇന്ത്യ-സിംബാബ്‌വെ പോരാട്ടം; മെല്‍ബണിലെ കാലവസ്ഥാ പ്രവചനം

ബാറ്ററെന്ന നിലയില്‍ റിഷഭ് പന്തിന് കാര്യമായി തിളങ്ങാനാവാത്തതും കാര്‍ത്തിക്കിന്‍റെ സ്ഥാനം സുരക്ഷിതമാക്കുന്നു. ഈ വര്‍ഷം കളിച്ച 17 ഇന്നിംഗ്സില്‍ 338 റണ്‍സെ പന്തിന് നേടാനായിട്ടുള്ളു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്‍ത്തിക് സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ സെമി സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചതിനാല്‍ സെമിക്ക് മുമ്പ്  കാര്‍ത്തിക്കിന് വിശ്രമം നല്‍കി പന്തിനെവെച്ച് പരീക്ഷണം നടത്താന്‍ തീരുമാനിച്ചാലും അത്ഭുതമില്ല.

അതേസമയം, അശ്വിന് പകരം നാളെ യുസ്‌വേന്ദ്ര ചാഹലിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരെ നിറം മങ്ങിയ അശ്വിന് ബംഗ്ലാദേശിനെതിരെയും കാര്യമായി തിളങ്ങാനായിരുന്നില്ല. എന്നാല്‍ വിജയിച്ച കോംബിനേഷനില്‍ മാറ്റം വരുത്താന്‍ ദ്രാവിഡിനുള്ള വിമുഖതയും സിംബാബ്‌വെ ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടം കൈയന്‍ ബാറ്റര്‍മാരുണ്ടെന്നതും അശ്വിന് വീണ്ടും അവസരം നല്‍കുന്നതിന് കാരണമാകുമെന്നാണ് സൂചന.

ടി20 ലോകകപ്പ്: സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട്, വഴി മുടക്കാന്‍ ലങ്ക

ബാറ്റിംഗ് നിരയിലെ ആദ്യ അഞ്ചുപേര്‍ക്കും മൂന്ന് പേസര്‍മാര്‍ക്കും മാറ്റമുണ്ടാവില്ല. അക്സര്‍ പട്ടേലും സ്പിന്‍ ഓള്‍ റൗണ്ടറായി ടീമില്‍ തുടര്‍ന്നേക്കും. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്താം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായാല്‍ സെമിയില്‍ ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡിനെയാവും ഇന്ത്യ നേരിടേണ്ടിവരിക. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്ക് സമീപകാലത്തായി വലിയ വെല്ലുവിളിയാണ് കിവീസ് ഉയര്‍ത്തുന്നത്.

സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം: Rohit Sharma,KL Rahul,Virat Kohli,Suryakumar Yadav,Rishabh Pant/ Dinesh Karthik (WK),Hardik Pandya,Axar Patel,Ravichandran Ashwin,Bhuvneshwar Kumar,Mohammad Shami,Arshdeep Singh

Latest Videos
Follow Us:
Download App:
  • android
  • ios