ഒരു നിമിഷം പോലും മിസ്സാവരുത്; ഇന്ത്യ-പാക് സൂപ്പര്‍ സണ്‍ഡേ വിവിധ രാജ്യങ്ങളില്‍ കാണാന്‍ ഈ വഴികള്‍

സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഇന്ത്യയില്‍ തല്‍സമയം ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നത്

T20 World Cup 2022 IND vs PAK Super 12 match Live Streaming and telecast details in all countries

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ദിനമാണിന്ന്. അയല്‍ക്കാരായ ഇന്ത്യയും പാകിസ്ഥാനും വിശ്വ വേദിയില്‍ മുഖാമുഖം വരുന്നു. വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഒരു ലക്ഷം ആരാധകര്‍ കളി നേരില്‍ക്കാണാന്‍ മെല്‍ബണിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരത്തിന് ടോസ് വീഴും. 1.30ന് മത്സരം ആരംഭിക്കും. ഇന്ത്യയിലിരിക്കുന്ന ആരാധകര്‍ക്ക് മത്സരം തല്‍സമയം കാണാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഇന്ത്യയില്‍ തല്‍സമയം ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ്ങുമുണ്ട് ഇന്ത്യയില്‍. ഇന്ത്യക്ക് പുറമെ നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലും സ്റ്റാര്‍ നെറ്റ്‌വര്‍ക്കിനാണ് സംപ്രേക്ഷണാവകാശം. പാകിസ്ഥാനില്‍ PTV & ARY Digital Networks ഉം മത്സരങ്ങള്‍ തല്‍സമയം എത്തിക്കും. യുകെയില്‍ സ്കൈ സ്പോര്‍ട്‌സിലൂടെ ടെലിവിഷനിലും ഓണ്‍ലൈനിലും മത്സരം കാണാം. ലോകകപ്പ് വേദിയായ ഓസ്ട്രേലിയില്‍ ഫോക്‌സ് സ്പോര്‍ട്‌സും ചാനല്‍ 9നും മത്സരം ലൈവായി കാണിക്കും. Kayo ആണ് ഡിജിറ്റല്‍ പങ്കാളികള്‍. അമേരിക്കയില്‍ ടൈംസ് ഇന്‍റര്‍നെറ്റിലൂടെ(Willow) ഇന്ത്യ-പാക് മത്സരം കാണാം. യുഎസില്‍ ഇഎസ്‌പിഎന്നിലൂടെ ലൈവ് സ്‌ട്രീമിങ്ങുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ഷര്‍ദ്ദുല്‍ ഠാക്കൂര്‍

പാകിസ്ഥാന്‍ സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍) ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, അഫ്‌തിഖര്‍ അഹമ്മദ്, ഖുശ്‌ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- ഉസ്‌മാന്‍ ഖാദിര്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി. 

മുഹമ്മദ് ഷമി കളിക്കുമോ, പാകിസ്ഥാനെതിരായ പ്ലേയിംഗ് ഇലവന്‍ എങ്ങനെ? മറുപടിയുമായി രോഹിത് ശര്‍മ്മ

Latest Videos
Follow Us:
Download App:
  • android
  • ios