പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ രക്ഷിച്ചതിന് അശ്വിനോട് നന്ദി പറഞ്ഞ് കാര്‍ത്തിക്-വീഡിയോ

ഇതോടെ ഇന്ത്യന്‍ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. അവസാന പന്തില്‍ ലോംഗ് ഓഫിന് മുകളിലൂടെ അടിച്ച് അശ്വിന്‍ വിജയ റണ്‍സ് നേടുകയും ചെയ്തു. ഇന്ത്യ മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഫിനിഷറായ കാര്‍ത്തിക്കിന് എയറിലാവേണ്ടി വരുമായിരുന്നു. ഇതില്‍ നിന്ന് തന്നെ രക്ഷിച്ചത് അശ്വിന്‍റെ ബുദ്ധിപരമായ നീക്കമാണെന്നാണ് കാര്‍ത്തിക്ക് വീഡിയോയിലൂടെ പറയുന്നത്.

T20 World Cup 2022:Dinesh Karthik says thanks to Ashwin for saving him against Pakistan

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആവേശ ജയം നേടിയതിന് പിന്നാല മത്സരത്തില്‍ തന്നെ രക്ഷിച്ചതിന് സ്പിന്നര്‍ ആര്‍ അശ്വിനോട് നന്ദി പറഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ സൂപ്പര്‍ 12വിലെ രണ്ടാം മത്സരത്തിനായി സിഡ്നിയില്‍ വിമാനമിറങ്ങിയതിന്‍റെ വീഡിയോ ബിസിസിഐ പങ്കുവെച്ചിരുന്നു. ഇതിലാണ് തന്ന രക്ഷിച്ചതിന് നന്ദി ബോസ് എന്ന് കാര്‍ത്തിക് അശ്വിനോട് പറയുന്നത്.

മത്സരത്തിലെ നിര്‍ണായക അവസാന ഓവറില്‍ ക്രീസിലെത്തിയ ഫിനിഷര്‍ കൂടിയായ കാര്‍ത്തക്കിന് ഒരു പന്തില്‍ ഒരു റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മുഹമ്മദ് നവാസിനെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചശേഷം ക്രീസ് വിട്ട കാര്‍ത്തിക്കിനെ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ സ്റ്റംപ് ചെയ്ത് പറത്താക്കി. ഇതോട ഒരു പന്തില്‍ രണ്ട് റണ്‍സെന്ന സമ്മര്‍ദ്ദത്തിലേക്ക് ഇന്ത്യ വീണു. കാര്‍ത്തിക്കിന് പകരം ക്രീസിലെത്തിയ  അശ്വിനെതിരെയും നവാസ് ലെഗ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞെങ്കിലും ബുദ്ധിപരമായി ആ പന്തിനെ ഒന്നും ചെയ്യാതെ വിട്ട അശ്വിന്‍ വൈഡ് നേടി.

ദ്രാവിഡും രോഹിത്തും കോലിയും തടഞ്ഞു; സിഡ്നിയിലെ ദീപാവലി പാര്‍ട്ടി ഉപേക്ഷിച്ച് ടീം ഇന്ത്യ

ഇതോടെ ഇന്ത്യന്‍ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. അവസാന പന്തില്‍ ലോംഗ് ഓഫിന് മുകളിലൂടെ അടിച്ച് അശ്വിന്‍ വിജയ റണ്‍സ് നേടുകയും ചെയ്തു. ഇന്ത്യ മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഫിനിഷറായ കാര്‍ത്തിക്കിന് എയറിലാവേണ്ടി വരുമായിരുന്നു. ഇതില്‍ നിന്ന് തന്നെ രക്ഷിച്ചത് അശ്വിന്‍റെ ബുദ്ധിപരമായ നീക്കമാണെന്നാണ് കാര്‍ത്തിക്ക് വീഡിയോയിലൂടെ പറയുന്നത്.

ഞായറാഴ്ച മെല്‍ബണില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ അവസാന പന്തിാലണ് ടീം ഇന്ത്യ കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കരുത്തില്‍ നാല് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ടീം ഇന്ത്യ നേടി. 19-ാം ഓവറില്‍ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറും അവസാന ഓവറില്‍ മുഹമ്മദ് നവാസിനെതിരെ ഒരു സിക്സറും പറത്തിയ വിരാട് കോലിയാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്.

ഓസീസ് താരത്തിന് കൊവിഡ്, ലോകകപ്പില്‍ വീണ്ടും കൊവിഡ് ആശങ്ക

അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടിയപ്പോള്‍ കോലി 53 പന്തില്‍ 82* റണ്‍സെടുത്ത് പുറത്താകാതെനിന്നു. 37 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ തിളങ്ങി. 

Latest Videos
Follow Us:
Download App:
  • android
  • ios