ഓസീസ് പരീക്ഷയ്‌ക്ക് രോഹിത് ശര്‍മ്മയും കൂട്ടരും; ഗാബയില്‍ ടോസ് വീണു

ലോകകപ്പിന് മുമ്പ് ഏറ്റവും കരുത്തരായ ടീമുകളിലൊന്നിനെ നേരിടുന്നതിന്‍റെ ആവേശത്തിലാണ് ടീം ഇന്ത്യ

T20 World Cup 2022 AUS vs IND Warm up Match Toss and Playing XI

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വാംഅപ് മത്സരം അല്‍പസമയത്തിനകം. ബ്രിസ്‌ബേനിലെ ഗാബയില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഡേവിഡ് വാര്‍ണറും മാത്യൂ വെയ്‌ഡും ജോഷ് ഹേസല്‍വുഡും ആദം സാംപയുമില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിന് മുമ്പ് ഏറ്റവും കരുത്തരായ ടീമുകളിലൊന്നിനെ നേരിടുന്നതിന്‍റെ ആവേശത്തിലാണ് ടീം ഇന്ത്യ. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: (11 batting, 11 fielding): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal, Mohammed Shami, Rishabh Pant, Deepak Hooda

ഓസീസ് പ്ലേയിംഗ് ഇലവന്‍: Aaron Finch(c), Glenn Maxwell, Mitchell Marsh, Steven Smith, Marcus Stoinis, Josh Inglis(w), Tim David, Ashton Agar, Pat Cummins, Mitchell Starc, Kane Richardson

സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഓസ്ട്രേലിയയിലെ ഇന്ത്യയുടെ വാംഅപ് മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ബ്രിസ്‌ബേനില്‍ ഒന്‍പതരയ്ക്ക് മത്സരം ആരംഭിക്കും. 19-ാം തിയതി ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യക്ക് വാംഅപ് മത്സരമുണ്ട്. ഇന്ത്യയിൽ അവസാനം നടന്ന ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ 2-1ന് ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയിൽ തോറ്റാണ് ഓസ്ട്രേലിയ ലോകകപ്പിനൊരുങ്ങുന്നത്.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് ടോസ് വേളയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. നേരത്തെ കളിച്ച സന്നാഹമത്സരങ്ങള്‍ ഞങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ട്. വരുന്ന രണ്ട് മത്സരങ്ങളില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടത് ആവശ്യമാണ്. സ്‌ക്വാഡിലെ ചില താരങ്ങള്‍ ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ കളിക്കുന്നത് എന്നും രോഹിത് ടോസ് വേളയില്‍ പറഞ്ഞു. 

ഇന്ത്യ-ഓസീസ് വാംഅപ് മത്സരം തല്‍സമയം ഇന്ത്യയില്‍; കാണാന്‍ ഈ വഴി

Latest Videos
Follow Us:
Download App:
  • android
  • ios