ടി20 ലോകകപ്പ്: 10 വിക്കറ്റ് ജയവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം റെക്കോര്‍ഡ് ബുക്കില്‍

ടി20 ലോകകപ്പില്‍ പത്ത് വിക്കറ്റ് വിജയം നേടുന്ന നാലാമത്തെ ടീമാണ് പാകിസ്ഥാൻ

T20 World Cup 2021 IND vs PAK Pakistan cricket team create new history with 10 wicket win over India

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യയെ(Team India) 10 വിക്കറ്റിന് തോല്‍പിച്ചതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്(Pakistan Cricket Team) ചരിത്രനേട്ടം. ടി20 ലോകകപ്പില്‍ പത്ത് വിക്കറ്റ് വിജയം നേടുന്ന നാലാമത്തെ ടീമാണ് പാകിസ്ഥാൻ. ശ്രീലങ്കയ്‌ക്കെതിരെ 2007ൽ ഓസ്‌ട്രേലിയയും സിംബാംബ്‍വേയ്‌ക്കെതിരെ 2012ൽ ദക്ഷിണാഫ്രിക്കയും പാപുവ ന്യൂ ഗിനിക്കെതിരെ ഈ ലോകകപ്പിൽ ഒമാനുമാണ് ഇതിന് മുൻപ് 10 വിക്കറ്റ് വിജയം നേടിയ ടീമുകൾ.

ഇതിൽ ഏറ്റവും ഉയർന്ന സ്‌കോർ പിന്തുടർന്ന് ജയിച്ച ടീം പാകിസ്ഥാനാണ്. ദുബായില്‍ ഇന്ത്യയുടെ 151 റണ്‍സ് പിന്തുടര്‍ന്ന് 17.5 ഓവറില്‍ ജയമുറപ്പിക്കുകയായിരുന്നു പാകിസ്ഥാന്‍. 

ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം 

ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു.

ടി20 ലോകകപ്പ്: 'രോഹിത്തിനെ ഒഴിവാക്കിക്കൂടേ'; ചോദ്യവുമായി പാക് മാധ്യമപ്രവര്‍ത്തകന്‍, വായടപ്പിച്ച് കോലി- വീഡിയോ

ടി20 ലോകകപ്പ്: ടോസ് മുതല്‍ പിഴച്ചു, നിലമറിയാതെ ബൗളര്‍മാരും; ഇന്ത്യയെ തോല്‍പിച്ച അഞ്ച് കാരണങ്ങള്‍

ടി20 ലോകകപ്പ്: കോലിപ്പോരാട്ടം പാഴായി; ബാബര്‍-റിസ്‌വാന്‍ അതിശയ കൂട്ടുകെട്ടില്‍ പാകിസ്ഥാന് 10 വിക്കറ്റ് ജയം

Latest Videos
Follow Us:
Download App:
  • android
  • ios